നാഗർകോവിൽ ∙ എഐഎഡിഎംകെ– എൻഡിഎ സഖ്യത്തിനു വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാഗർകോവിലിലെത്തും. വൈകിട്ട് 3നു വേപ്പുമൂട് കാമരാജ് പ്രതിമ ജംക്ഷൻ മുതൽ വടശ്ശേരി എംജിആർ പ്രതിമ ജംക്ഷൻ വരെയാണ് റോഡ് ഷോ നടത്തുന്നത്.
തുടർന്ന് എംജിആർ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തും. റോഡ് ഷോയിൽ ഏകദേശം 50,000 പ്രവർത്തകർ പങ്കെടുക്കുമെന്ന് എൻഡിഎ നേതാക്കൾ വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു പ്രധാനമന്ത്രിയെയും വഹിച്ചുള്ള ഹെലികോപ്റ്റർ നാഗർകോവിൽ മറുവൻകുടിയിരിപ്പ് എആർ ക്യാംപ് മൈതാനത്ത് ഇറങ്ങും.
തുടർന്ന് റോഡ് മാർഗം വേപ്പുമൂട് ജംക്ഷനിൽ എത്തിയ ശേഷമാണ് ഒരു കിലോമീറ്റർ ദൂരത്തിൽ റോഡ് ഷോ ആരംഭിക്കുക. ഇതിനു ശേഷം പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്കു മടങ്ങും.
സന്ദർശനം കണക്കിലെടുത്ത് കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന പൊലീസിലെ ഉന്നതരെ കൂടാതെ കേന്ദ്ര സേനകളിലെ ഉദ്യോഗസ്ഥരും സുരക്ഷാ നടപടികൾ വിലയിരുത്തി.
റോഡ്ഷോ നടക്കുന്ന പാതയിലുള്ള കെട്ടിടങ്ങൾ കമാൻഡോകൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും. നാഗർകോവിൽ കൂടാതെ സമീപ ടൗണുകളിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
നാഗർകോവിൽ ടൗണിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. നാളെ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

