ആലപ്പുഴ ∙ നഗരത്തിന്റെ തെക്ക് സതേൺ ബൗണ്ടറി റോഡെന്നു നഗരസഭയുടെ രേഖയിൽ ചേർത്തിട്ടുള്ള കളർകോട് –ബീച്ച് റോഡിൽ പൈപ്ലൈൻ പൊട്ടി വലിയ കുഴികൾ രൂപപ്പെട്ടിട്ട് മാസം ആറ് കഴിഞ്ഞു. പുന്നപ്ര വടക്ക് പഞ്ചായത്തിന്റെയും നഗരസഭയുടെയും അതിർത്തി റോഡാണ്.
വെള്ളവും ചെളിയും നിറഞ്ഞ കുഴികളിൽ വീഴാതിരിക്കാൻ യാത്രക്കാർ ജാഗ്രത പാലിച്ചാണ് ഇതുവഴി പോകുന്നത്. സഹകരണ ആശുപത്രിയുടെ കിഴക്ക് ഭാഗത്തെ നൂറുകണക്കിനു വീട്ടുകാർക്ക് ശുദ്ധജലവും മുടങ്ങി.
പൈപ്പ് പൊട്ടിയ ഭാഗത്ത് പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും പൊട്ടുകയും കുഴികൾ ഉണ്ടാകുകയുമാണ്.
കുഴികളിൽ വെള്ളം നിറഞ്ഞു ‘കുളം’ പോലെയായി. റോഡിന്റെ മുക്കാൽ ഭാഗവും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
ഇരുഭാഗത്തെയും ഉയർന്ന റോഡിൽ നിന്നു ഇറങ്ങി വരുമ്പോൾ കുഴികളിൽ വീണു വൻഅപകടം സംഭവിക്കാത്തതു ഭാഗ്യം കൊണ്ടാണെന്നു ഓട്ടോറിക്ഷ ഡ്രൈവർ മണിക്കുട്ടൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

