ആലപ്പുഴയിൽ വൈദ്യുത ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. ആലപ്പുഴ നോർത്ത് ആര്യാട് പറത്തറയിൽ വിജയകുമാറിന്റെ മകൻ അബി എന്ന വിഷ്ണു കുമാർ (34) ആണ് മരണപ്പെട്ടത്.
ബുധനാഴ്ച വൈകിട്ട് 5.15-ഓടെ ലിയോ തേർട്ടീൻത്ത് സ്കൂളിന് സമീപത്തെ 11 കെവി ലൈനിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഈ അപകതം ഉണ്ടായത്. സമീപത്ത് പുതുതായി നടക്കുന്ന നിർമാണ പ്രവർത്തനത്തിന് വൈദ്യുതി നൽകുന്നതിനായി പഴയ ഇരുമ്പ് പോസ്റ്റ് മാറ്റി പുതിയത് സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
വൈദ്യുതിബന്ധം പൂർണ്ണമായി വിച്ഛേദിച്ച ശേഷമാണ് ജോലികൾ ആരംഭിച്ചതെങ്കിലും, അപ്രതീക്ഷിതമായി ലൈനിലേക്ക് വൈദ്യുതി പ്രവഹിക്കുകയായിരുന്നുവെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഷോക്കേറ്റ ആഘാതത്തിൽ വിഷ്ണുവിന്റെ കൈയിലുണ്ടായിരുന്ന പ്ലയർ ദൂരേക്ക് തെറിച്ചുവീഴുകയും ചെയ്തു.
വൈദ്യുതി പ്രവാഹത്തെ തുടർന്ന് ലൈനിൽ തൂങ്ങിക്കിടന്ന വിഷ്ണുവിനെ, ഫയർഫോഴ്സ് സ്ഥലത്ത് എത്തുന്നതിന് മുൻപായി തന്നെ സഹപ്രവർത്തകർ സുരക്ഷാ ബെൽറ്റിന്റെ സഹായത്തോടെ താഴെയിറക്കുകയായിരുന്നു. ഉടൻതന്നെ കെഎസ്ഇബിയുടെ ഔദ്യോഗിക വാഹനത്തിൽ കയറ്റി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടും ലൈനിലേക്ക് എങ്ങനെ വൈദ്യുതി എത്തിയെന്ന കാര്യത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

