കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
അധ്യാപക ഒഴിവ്
മാരാരിക്കുളം∙ മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിൽ എച്ച്എസ് ഫിസിക്കൽ സയൻസ്, അറബിക് വിഭാഗത്തിലും എൽപി അധ്യാപക വിഭാഗത്തിലും ദിവസ വേതനത്തിൽ താൽക്കാലിക ഒഴിവുകളുണ്ട്.
അഭിമുഖം നാളെ 2ന് ഓഫിസിൽ നടക്കും.
അമ്പലപ്പുഴ ∙ കെ.കെ.കുഞ്ചുപിള്ള സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കണക്ക് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് മുഖാമുഖം നാളെ (തിങ്കൾ) 11ന് സ്കൂൾ ഓഫിസിൽ നടക്കും.
മെഡിക്കൽ ക്യാംപ് ഇന്ന്
കായംകുളം∙ പുന്തല മാർത്തോമ്മാ യുവജന സഖ്യവും അടൂർ ലൈഫ്ലൈൻ ആശുപത്രിയും ചേർന്നു നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന് രാവിലെ 11.30നു പുന്തല മാർത്തോമ്മാ പാരിഷ് ഹാളിൽ നടക്കും. ജനറൽ മെഡിസിൻ, പൾമനോളജി, ഓർത്തോ, കാർഡിയോളജി, ഗൈനക്കോളജി, ജനറൽ സർജറി, പ്രമേഹം എന്നീ വിഭാഗങ്ങളിൽ സൗജന്യ സേവനം ലഭിക്കും.
7736621627. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

