ചെങ്ങന്നൂർ ∙ ഒന്നും ഇച്ഛിക്കാതെ കർമം ചെയ്യണമെന്നു തന്നെ പഠിപ്പിച്ചതു ഭഗവദ്ഗീതയാണെന്നു നിയുക്ത എംഎൽഎ സജി ചെറിയാൻ. നമ്മുടെ ബോധ്യങ്ങളിൽ നിന്നാകണം നാം കർമം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വൈശാഖ മാസാചരണത്തിന്റെയും പഞ്ചദിവ്യദേശ തീർഥാടനത്തിന്റെയും ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും പഞ്ചദിവ്യദേശ ദർശന്റെയും നേതൃത്വത്തിൽ ആറാം പർവം അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ അഭിവാദന സഭ മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ അധ്യക്ഷനായി. നഗരസഭാധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് കെ.അനന്തഗോപൻ, നഗരസഭ കൗൺസിലർമാരായ വരുൺ മട്ടയ്ക്കൽ, എസ്.അനുപമ,ലേഖ ജയൻ, പഞ്ചദിവ്യദേശദർശൻ പ്രസിഡന്റ് ബി.രാധാകൃഷ്ണമേനോൻ, ജനറൽ കൺവീനർ മധുസൂദനൻ ജി.സോപാനം, സത്രനിർവാഹക സമിതി ജോയിന്റ് കൺവീനർ പി.പ്രസാദ് ആതിര, ഉപദേശകസമിതി സെക്രട്ടറി സുമേഷ് ദേവരാജൻ, രോഹിത് പി.കുമാർ, എസ്.ശ്രീലേഖ, എം.എൻ.പി.നമ്പൂതിരി, കെ.ആർ.പ്രഭാകരൻ നായർ എന്നിവർ പ്രസംഗിച്ചു.
പഞ്ചപാണ്ഡവക്ഷേത്രങ്ങളായ തൃക്കൊടിത്താനം, തിരുവൻവണ്ടൂർ, ആറന്മുള, തൃപ്പുലിയൂർ, തൃച്ചിറ്റാറ്റ് എന്നിവിടങ്ങളിൽ നിന്നെത്തിച്ച മഹാവിഷ്ണു വിഗ്രഹങ്ങൾ സത്രവേദിയിൽ പ്രതിഷ്ഠിച്ചു.
രാവിലെ 1034 വനിതകൾ ചേർന്ന് ബൃഹത് നാരായണീയ പാരായണം നടത്തി. സത്രം 14നു സമാപിക്കും.
ആചാര്യൻ മുംബൈ ചന്ദ്രശേഖര ശർമയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും. മഹാഭാരതത്തെ ആസ്പദമാക്കി പ്രഭാഷണ പരമ്പര ഇന്നു തുടങ്ങും.
സത്രശാലയിൽ ഇന്ന്
രാവിലെ 6.30-ന് ധന്വന്തരി മഹാവിഷ്ണുഹോമം, ധന്വന്തരി മഹാവിഷ്ണുപൂജ,മഹാഭാരതപാരായണം7.00,സത്ര പ്രഭാഷണസമാരംഭ സഭ– ഡോ.ജി.ആനന്ദരാജ് -മഹാഭാരതത്തിലെ നായകൻ 10.00, ആചാര്യഭാഷണം -മുംബൈ ചന്ദ്രശേഖര ശർമ്മ 11.30,നാരായണീയപാരായണം 2.30, പ്രഭാഷണം സി.പ്രസാദ് മാവേലിക്കര-മഹാഭാരതത്തിന്റെ സമകാലിക പ്രസക്തി, പൂജ 5.30,കൂടിയാട്ടം കഥ-ശൂർപ്പണഖാങ്കം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

