കൊല്ലത്ത് വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഒൻപതുവയസ്സുകാരൻ കാറിടിച്ചു മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹിൽ ഭവനിൽ നവാസ് – അനീഷ ദമ്പതികളുടെ മകൻ ആഹിൽ മുഹമ്മദ് ആണ് ദാരുണമായി മരണപ്പെട്ടത്.
ബുധനാഴ്ച രാത്രി 11:30നായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ശൂരനാട് തെക്ക് തെങ്ങും വിള ജുമാ മസ്ജിദിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.
മദ്രസ വിദ്യാർത്ഥികളുടെ വിനോദയാത്ര കഴിഞ്ഞെത്തിയതായിരുന്നു ആഹിൽ മുഹമ്മദ്. കുട്ടികൾ ബസിൽ നിന്നിറങ്ങി റോഡിന്റെ മറുവശത്തേക്ക് പോകുമ്പോൾ ബസിൽ മറന്നുവെച്ച ചെരുപ്പെടുക്കാൻ ആഹിൽ തിരികെ വന്നു.
ചെരിപ്പെടുത്തശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അതിവേഗത്തിലെത്തിയ കാർ കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആഹിലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് നാലോടെ മരണം സംഭവിക്കുകയായിരുന്നു.
ശൂരനാട് പിഎസ്പിടിഎം എൽപിഎസ് നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ആഹിൽ. സംസ്കാരം വെള്ളിയാഴ്ച തെങ്ങുംവിള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കുന്നതാണ്.
അസ്ന, അമൽ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

