സ്മാർട്ട് വാച്ച് വിപണിയിൽ വലിയ തിരിച്ചുവരവിന് തയ്യാറെടുക്കുന്ന പെബിൾ (Pebble) തങ്ങളുടെ സോഫ്റ്റ്വെയറിലെ ഏറ്റവും വലിയ അപ്ഡേറ്റുകളിലൊന്നുമായി രംഗത്ത്. ഗൂഗിൾ സോഴ്സ് കോഡ് പുറത്തുവിട്ടതിനെ തുടർന്ന്, പെബിൾ തിരിച്ചെത്തുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത് എറിക് മിജിക്കോവ്സ്കി (Eric Migicovsky) ആണ്.
ഇതിന്റെ ഭാഗമായി പെബിൾ വാച്ചുകളിലേക്ക് പുതിയ പ്ലഗിനുകൾ ഉടൻ എത്തുുമെന്നാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്ന വിവരം. മുൻകാലങ്ങളിൽ പെബിൾ ഡിവൈസുകൾ പൂർണ്ണമായും ആപ്പുകളെ ആശ്രയിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്.
ഇവ കാര്യക്ഷമമാണെങ്കിലും അവയ്ക്ക് നിരവധി പരിമിതികളുണ്ടായിരുന്നു. എന്നാൽ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ പ്ലഗിനുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ.
നിലവിൽ ഈ പുതിയ മാറ്റം എസ്ടികെ (SDK)-യിലാണ് ലഭ്യമാക്കിയിരിക്കുന്നത്. അതായത് ഇത് ഇപ്പോൾ ഡെവലപ്പർമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
പ്ലഗിനുകൾ എന്നാൽ “ഹെഡ്ലെസ് ആപ്പുകളാണ്. അവ ഡാറ്റ നൽകുകയോ (കാലാവസ്ഥ, ഫിനാൻസ്, ട്രാഫിക് തുടങ്ങിയവ) അല്ലെങ്കിൽ മറ്റ് ആപ്പുകൾക്കും വാച്ച് ഫെയ്സുകൾക്കും ഇൻഡക്സ് ഏജന്റിനും ആവശ്യമായ പ്രവർത്തനങ്ങൾ (ഹോം കൺട്രോൾ, മ്യൂസിക്, വെബ്ഹൂക്കുകൾ) വാഗ്ദാനം ചെയ്യുകയോ ചെയ്യുന്നു” എന്ന് എക്സ് (X) പ്ലാറ്റ്ഫോമിൽ മിജിക്കോവ്സ്കി വ്യക്തമാക്കി.
ഇവ ജാവാസ്ക്രിപ്റ്റിലാണ് (JS) തയ്യാറാക്കിയിരിക്കുന്നത്. ഫോണിലെ പെബിൾ ആപ്പിൽ പശ്ചാത്തലത്തിലാണ് ഇവ പ്രവർത്തിക്കുന്നത്.
ഇത് ആപ്പുകൾ കൂടുതൽ സുഗമമായി പ്രവർത്തിക്കാൻ സഹായിക്കുമെന്നതാണ് പ്രധാന നേട്ടം. ഭാവിയിൽ ഈ മാറ്റത്തിലൂടെ വാച്ച് ഫെയ്സുകൾക്ക് ഹാർഡ്കോഡ് ചെയ്ത കോംപ്ലിക്കേഷനുകളുടെ ആവശ്യമുണ്ടാകില്ല.
ഇതിനുപുറമെ, കലണ്ടർ ഇവന്റുകൾ പരിശോധിക്കുന്നതിനും സ്മാർട്ട് ഹോം ഉൽപ്പന്നങ്ങൾ നിയന്ത്രിക്കുന്നതിനും കമാൻഡുകൾ ഉപയോഗിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പ്ലഗിനുകൾ ഫോണിൽ ലോക്കലായി പ്രവർത്തിക്കുമെന്നതിനാൽ സുരക്ഷയും വർദ്ധിക്കുന്നു.
ഇതോടൊപ്പം പുതിയ അനുമതി സിസ്റ്റവും (permissions system) കമ്പനി കൊണ്ടുവരുന്നുണ്ട്. ഇതിലൂടെ “ഉപയോക്താക്കളുടെ ലൊക്കേഷൻ (GPS), ഇന്റർനെറ്റ് ആക്സസ് (നിർദ്ദിഷ്ട
URL-കൾ) തുടങ്ങിയവ ഏതൊക്കെ ഫെയ്സുകൾ/ആപ്പുകൾ/പ്ലഗിനുകൾ ആക്സസ് ചെയ്യണമെന്ന് ഇനി മുതൽ ഉപയോക്താക്കൾ അനുമതി നൽകേണ്ടതുണ്ട്.” 2025 ജനുവരി മുതൽ പെബിളിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. പെബിൾ ടൈം 2 (Pebble Time 2), പെബിൾ റൗണ്ട് 2 (Pebble Round 2) എന്നിവയാണ് നിലവിലെ പ്രധാന ആകർഷണങ്ങൾ.
കൂടാതെ പെബിൾ ഇൻഡക്സ് 01 (Pebble Index 01) ഉം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ സോഫ്റ്റ്വെയർ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ഡെവലപ്പർമാർക്ക് ഏറ്റവും പുതിയ പെബിൾ ആപ്പ് ഡൗൺലോഡ് ചെയ്ത് സെറ്റിങ്സ് മെനുവിൽ പ്രവേശിച്ച് ഡെബഗ് (Debug), തുടർന്ന് യൂസ് എക്സ്പിരിമെന്റൽ പ്ലഗിൻസ് (Use Experimental Plugins) എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഡെവലപ്പർമാർ ഇതിന്റെ ഫീഡ്ബാക്ക് നൽകേണ്ടതും പ്രധാനമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

