മൂവാറ്റുപുഴയിൽ ബെവ്കോ ഔട്ട്ലെറ്റിൽ അതിക്രമിച്ച് കയറി മദ്യക്കുപ്പികൾ കവർന്ന കേസിൽ യുവാവ് പിടിയിൽ. മൂവാറ്റുപുഴ കടാതി കരയിൽ ചാലിൽ പുത്തൻപുരയിൽ വീട്ടിൽ അരുൺ ബാബു (31) നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
വാഴപ്പിള്ളിയിൽ പ്രവർത്തിക്കുന്ന കൺസ്യൂമർഫെഡ് ഔട്ട്ലെറ്റിന്റെ പ്രീമിയം കൗണ്ടറിൽ നിന്നാണ് മദ്യം മോഷണം പോയത്. ഈ മാസം 20ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് തടയുന്നതിന്റെ ഭാഗമായി പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി കെ ആർ മനോജ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
മൂവാറ്റുപുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എംഎസ് ഫൈസൽ നേതൃത്വം നൽകിയ പ്രത്യേക അന്വേഷണ സംഘത്തിൽ മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജു, എസ്ഐമാരായ ജി അനൂപ്, ടി എ മുഹമ്മദ് എന്നിവരും ഉൾപ്പെട്ടിരുന്നു. തുടർനടപടികളുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

