ആലപ്പുഴ ∙ നിറയെ പുഴുവരിച്ച അരി വിതരണത്തിനു കിട്ടിയ റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കി ജില്ലാ സപ്ലൈ ഓഫിസറുടെ നടപടി. മോശം ഭക്ഷ്യസാധനങ്ങൾ കടയിൽ ഉള്ള വിവരം ഉദ്യോഗസ്ഥരെ അറിയിക്കാതെ മാധ്യമങ്ങളിൽ വാർത്തയാക്കിയെന്നും ഇതു സർക്കാരിനും പൊതുവിതരണ വകുപ്പിനും അവമതിപ്പ് ഉണ്ടാക്കിയെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി.
എഴുപുന്ന കോങ്കേരി മാർക്കറ്റിലെ റേഷൻ കടയുടെ (എആർഡി 55) ലൈസൻസ് റദ്ദാക്കി ജില്ലാ സപ്ലൈ ഓഫിസർ കെ.മായാദേവിയുടേതാണു നടപടി.
റേഷൻകടയിൽ 12 ചാക്ക് നല്ല അരി വേറെ ഉണ്ടായിരുന്നെന്നും അതു വിതരണം ചെയ്യാമായിരുന്നല്ലോയെന്നുമാണു പൊതുവിതരണ ഉദ്യോഗസ്ഥരുടെ നിലപാട്. റേഷൻ കടയിൽ ഈർപ്പം കെട്ടിനിൽക്കുന്ന സ്ഥിതിയുണ്ടെന്നും അതുകൊണ്ടാകാം അരി പുഴുവരിച്ചതെന്നും ഇവർ പറയുന്നു.
അതിനാൽ ഇനി ഇവിടെ റേഷൻ കട അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
മുൻ പരിശോധനകളിൽ ഈ കടയിൽ സ്റ്റോക്കിൽ ക്രമക്കേട് കണ്ടെത്തി പിഴ ഈടാക്കിയിട്ടുണ്ടെന്നും കടയുടെ ലൈസൻസ് റദ്ദാക്കിയ ഉത്തരവിൽ പറയുന്നു.
കോങ്കേരി മേഖലയിലുള്ളവർക്കു മറ്റു റേഷൻ കടകളിൽ നിന്നു റേഷൻ വിഹിതം വാങ്ങാമെന്നും ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

