തൃശൂർ ∙ ജ്യോതി എൻജിനീയറിങ് കോളജും യുഎഇ ആസ്ഥാനമായ ടാലന്റോറിയൽ സ്ഥാപനമുമായി ധാരണാപത്രം ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്ക് വൈദഗ്ധ്യ വിശകലന ഉപകരണങ്ങളായ സിവി അനലൈസർ, ആറ്റിറ്റ്യൂഡ് ആൻഡ് എപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, ഇന്റർവ്യൂ എന്നിവയും നൈപുണ്യയുടെ വിടവ് നികത്താനുള്ള എഐ ശുപാർശ ചെയ്യുന്ന കോഴ്സുകൾ എടുക്കാനും ടാലന്റോറിയൽ വഴി ജോലിക്ക് അപേക്ഷിക്കാനും കഴിയും.
ടാലന്റോറിയലിന്റെ ഡിജിറ്റൽ ബാഡ്ജ് മുഖേന വിദ്യാർഥികൾക്ക് അവരുടെ മികവ് തൊഴിൽ ദാദാക്കളുടെ മുൻപിൽ പ്രദർശിപ്പിക്കാനും അവസരവും ഉണ്ടാകും.
ജ്യോതി എൻജിനീയറിങ് കോളജിൽ വച്ച് നടന്ന ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. പി.
സോജൻ ലാലും ടാലന്റോറിയൽ സ്ഥാപകൻ നിഷൽ റോയും ധാരണാ പത്രത്തിൽ ഒപ്പുവച്ചു. എക്സിക്യൂട്ടീവ് മാനേജർ ഫാ.
ഡേവിഡ് നെറ്റിക്കാടൻ, അക്കാദമിക് ഡയറക്ടർ റവ. ഡോ.ജോസ് കണ്ണമ്പുഴ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

