ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ ആലാ നമ്പർ 1, പെണ്ണുക്കര, ആലാക്കാവ്, ഉമ്മാത്തിൽ, തോട്ടുംകര ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ കാക്കാഴം കരയോഗം, ഭാരത് ഫുഡ്, പള്ളിക്കാവ്, സിസ്കോ, സിസ്കോ വെസ്റ്റ്, കാർഗിൽ, കാർഗിൽ കമ്പനി, കമ്പിവളപ്പ്, ഖാദരിയാ തീരദേശം എൽപിഎസ്, നഴ്സസ് ഹോസ്റ്റൽ, പിജി ക്വാർട്ടേഴ്സ്, കളപ്പുര, കെഎസ്എ റേ, പ്രീമിയർ, ഷാനി, നിസ്സാം, നമാസ്, അൻസില, ഷബിൻഷാ, വളഞ്ഞവഴി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര ∙ റെനോൾട്ട്, പറവൂർ, റിലയൻസ്, ഐ എം എസ്, ഏവീഎസ്, ബൊണാൻസ,നെക്സ, മെറ്റൽ ഡക്ക്, മെറ്റൽ ഡെക്ക് ഈസ്റ്റ്, ഫോക്കസ്, തൂക്കു കുളം, തൂക്കു കുളം പമ്പ് 1, തൂക്കു കുളം പമ്പ് 2, മാതൃഭൂമി, ഈസ്റ്റ് വെനീസ്, കൃഷിഭവൻ, മഹേഷ് നമ്പർ 1, മഹേഷ് നമ്പർ 2, ഐ ടി സി, അങ്കണവാടി, ദേവി കമ്പനി, അരുൺ പ്ലാസ്റ്റിക്, മദ്രാസ് ഹോട്ടൽ, വാടയ്ക്കൽ ഗുരുമന്ദിരം, സർപ്പക്കാവ്, ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8 30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ നോർത്ത് സെക്ഷനു കീഴിൽ തീർത്തശേരി ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ആലപ്പുഴ∙ പാതിരപ്പള്ളി സെക്ഷനു കീഴിൽ ബ്ലൂസ്റ്റാർ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ഗതാഗതം നിരോധിച്ചു
മങ്കൊമ്പ് ∙ പൊതുമരാമത്തു നിരത്ത് ഉപ വിഭാഗം കുട്ടനാട് അസി.
എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിനു കീഴിൽ വരുന്ന മങ്കൊമ്പ്–ചമ്പക്കുളം റോഡിൽ മാമൂട് പാലം മുതൽ ചമ്പക്കുളം പാലം വരെയുള്ള ഭാഗത്തു പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 10–ാം തീയതി വരെ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചു.
അധ്യാപക ഒഴിവ്
വെൺമണി ∙ ഗവ.ജെബിഎസിൽ എൽപിഎസ്ടി ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്നു രാവിലെ 10.30ന്.
ചെങ്ങന്നൂർ ∙ ഗവ. ഐടിഐയിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിങ് ടെക്നിഷ്യൻ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം 11ന് ഉച്ചയ്ക്ക് 2ന്.
താൽക്കാലിക അധ്യാപകർ
ആയാപറമ്പ് ∙ ഗവ.
എച്ച്എസ്എസിൽ എൽപി എസ്ടി തസ്തികയിൽ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 10ന് രാവിലെ 11ന് സ്കൂളിൽ നടക്കും. ഹരിപ്പാട് ∙ ഗവ.
ബോയ്സ് എച്ച്എസ്എസിൽ യുപി എസ്ടി തസ്തികയിൽ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 10ന് രാവിലെ 10.30ന് സ്കൂളിൽ നടക്കും. പട്ടണക്കാട് ∙ ഉഴുവ ഗവ.
യു.പി സ്കൂളിൽ യുപിഎസ്ടി താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ഇന്ന് രാവിലെ 10.30ന്.
ഗെസ്റ്റ് ലക്ചറർ ഒഴിവ്
പുന്നപ്ര ∙ കാർമൽ പോളിടെക്നിക് കോളജ് സ്വാശ്രയ വിഭാഗത്തിൽ കംപ്യൂട്ടർ എൻജിനീയറിങ് ഗെസ്റ്റ് ലക്ചറർ ഒഴിവിലേക്ക് 11ന് രാവിലെ 10ന് ഓഫിസിൽ അഭിമുഖം നടക്കും. 0477 2288825.
കെയർടേക്കർ അഭിമുഖം
ആലപ്പുഴ ∙ കേപ് നഴ്സിങ് കോളജിലെ ഗേൾസ് ഹോസ്റ്റലിൽ മേട്രൺ/കെയർടേക്കർ തസ്തികയിലേക്കു കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
അസ്സൽ രേഖകളുമായി 11നു രാവിലെ 11നു കേപ് നഴ്സിങ് കോളജിൽ എത്തണം. 9961595364, 8606295445.
ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
ആലപ്പുഴ ∙ ചെങ്ങന്നൂർ ഗവ.
ഐടിഐയിലെ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിങ് ടെക്നിഷ്യൻ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ നിന്ന് ഗെസ്റ്റ് ഇൻസ്ട്രക്ടറായി നിയമനം നടത്തും. അഭിമുഖം 11നു രാവിലെ 11ന്.
0479-2953150, 0479-2452210.
സൗജന്യ നേത്ര ചികിത്സാ ക്യാംപ്
ചേർത്തല∙ മഹാസമാധി ദിനാചരണ കമ്മിറ്റിയുടേയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും നേതൃത്വത്തിൽ നാളെ സൗജന്യ നേത്ര ചികിത്സാ ക്യാംപ് നടക്കും. 8 മുതൽ 12 മണി വരെ ചേർത്തല ഗവ.
ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം ചാരങ്കാട്ട് കുഞ്ഞിക്കുട്ടൻ സ്മാരക ഗുരുദേവ പ്രാർഥന ഹാളിലാണ് ക്യാംപ്. മുൻകൂട്ടി റജിസ്റ്റർ ചെയ്യാം. 9447716361.
ത്രിദിന നേതൃത്വ പരിശീലന ക്യാംപ്
ആലപ്പുഴ∙ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന മേരാ യുവ ഭാരത് ജില്ലയിൽ സ്ഥിര താമസക്കാരായ 13–29 പ്രായമുള്ളവർക്കായി ത്രിദിന സൗജന്യ നേതൃ പരിശീലന ക്യാംപ് നടത്തുന്നു.
ഡിസംബർ 5,6,7 തീയതികളിൽ കലവൂരിലാണ് ക്യാംപ്. 8714508255, 0477-2236542.
ഗ്രാമീണ ഗാനോത്സവം
തുറവൂർ∙ വിപഞ്ചിക സംഗീത സാഹിത്യ സഭയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 3.30ന് പാട്ടുകുളങ്ങര വിപഞ്ചിക ഹാളിൽ ഗ്രാമീണ ഗാനോത്സവം നടത്തുന്നു.
സിനിമ, ലളിത ഗാനങ്ങൾ, നാടക ഗാനങ്ങൾ, നാടൻ പാട്ടുകൾ, കാവ്യാലാപനം, സംഗീത ആസ്വാദക ക്ലാസ് എന്നിവ ഉണ്ടായിരിക്കും. വി.വിജയനാഥ് ഉദ്ഘാടനം ചെയ്യും.
പ്രവേശനം സൗജന്യം. 9446192659.
കോഴ്സ് ഉദ്ഘാടനം
മാരാരിക്കുളം∙ആലപ്പുഴ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി ആയുർവേദ തെറപ്പിസ്റ്റ്,ഫിറ്റ്നസ് ട്രെയ്നർ കോഴ്സുകളുടെ ഉദ്ഘാടനം നടന്നു.
കലവൂർ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ ടി.എസ്.താഹ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്,സെന്റ് ജോസഫ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ എ.എ.ഉഷ,ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ജി.ഹെലൻസി, അസാപ് കേരള അസോഷ്യേറ്റ് ഡയറക്ടർ കൃഷ്ണൻ കോളിയോട്ട് തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

