ചെങ്ങന്നൂർ (ആലപ്പുഴ) ∙ ശബരിമല തീർഥാടന കാലത്ത് ഇക്കുറി 415 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും. തീർഥാടകർക്കായി റെയിൽവേ ഒരുക്കുന്ന സൗകര്യങ്ങൾ വിലയിരുത്താൻ കൊടിക്കുന്നിൽ സുരേഷ് എംപി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വിളിച്ചുചേർത്ത യോഗത്തിലാണു തീരുമാനം.
ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ യോഗത്തിൽ പങ്കെടുത്തു. ഇത്തവണത്തെ സ്പെഷൽ ട്രെയിനുകൾ കോട്ടയം വഴിയും പുനലൂർ വഴിയും ഉണ്ടാകുമെന്ന് എംപി അറിയിച്ചു.
ട്രെയിനുകൾ പ്രധാനമായും ചെന്നൈ, ബെംഗളൂരു, മംഗളൂരു, തിരുപ്പതി, വിശാഖപട്ടണം, സെക്കന്ദരാബാദ് , നാന്ദേഡ്, ലോകമാന്യതിലക്, ഹുബ്ബള്ളി, താംബരം എന്നിവിടങ്ങളിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

