നെയ്യാറ്റിൻകര ∙ ജില്ലാ ശാസ്ത്രമേളയിൽ 1208 പോയിന്റുമായി തിരുവനന്തപുരം നോർത്ത് ഓവറോൾ ചാംപ്യന്മാരായി. 1195 പോയിന്റ് നേടിയ ആറ്റിങ്ങൽ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്.
7 പോയിന്റ് വ്യത്യാസത്തിൽ കാട്ടാക്കട ഉപജില്ല മൂന്നാം സ്ഥാനത്തെത്തി.
ആതിഥേയരായ നെയ്യാറ്റിൻകര സബ് ജില്ല നാലാം സ്ഥാനത്താണ്.ഭരതന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് 353, പോയിന്റ് നേടി, സ്കൂളുകളുടെ വിഭാഗത്തിൽ പ്രഥമ സ്ഥാനത്ത്.
കിളിമാനൂർ ഗവ. എച്ച്എസ്എസ് 264 പോയിന്റുമായി രണ്ടാമതാണ്.
ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ കടുവായിൽ കെടിസിടി ഇഎം എച്ച്എസ്എസ് മൂന്നാമതും എത്തി.വിഎച്ച്എസ്സി കൊല്ലം മേഖല സ്കിൽ ഫെസ്റ്റിൽ വീരണകാവ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാംപ്യൻമാരായി.
സയൻസ് മേളയിൽ 185 പോയിന്റുമായി കിളിമാനൂർ ഉപജില്ലയാണ് ഒന്നാം സ്ഥാനം കരസ്ഥമക്കിയത്.
5 പോയിന്റ് വ്യത്യാസത്തിൽ തിരുവനന്തപുരം നോർത്ത് രണ്ടാം സ്ഥാനം നേടി.ഗണിതശാസ്ത്ര മേളയിൽ 240 പോയിന്റ് നേടി, തിരുവനന്തപുരം സൗത്ത് ഒന്നാം സ്ഥാനം നേടി. കാട്ടാക്കട
ഉപജില്ല (231 പോയിന്റ്) രണ്ടാം സ്ഥാനം കരസ്ഥമാക്കി.സാമൂഹിക ശാസ്ത്രമേളയിൽ നെടുമങ്ങാട് ഒന്നാം സ്ഥാനവും (135 പോയിന്റ്) നെയ്യാറ്റിൻകര ഉപജില്ല (130 പോയിന്റ്) രണ്ടാം സ്ഥാനവും നേടി. 640 പോയിന്റോടെയാണ് ആറ്റിങ്ങൽ ഉപജില്ല പ്രവൃത്തി പരിചയമേളയിൽ ഒന്നാം സ്ഥാനം നേടിയത്.
592 പോയിന്റ് നേടിയ കാട്ടാക്കട രണ്ടാമതെത്തി.ഐടി മേള തിരുവനന്തപുരം നോർത്ത് (111 പോയിന്റ്) പ്രഥമ സ്ഥാനത്തും 109 പോയിന്റോടെ കാട്ടാക്കട
ഉപജില്ല രണ്ടാമതും എത്തി.
ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേളയിൽ 221 ഇനം മത്സരങ്ങളാണ് നടത്തിയത്.സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ നിർവഹിച്ചു. സ്ഥിരം സമിതി അംഗം കെ.കെ.ഷിബു അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ വി.ആർ.സലൂജ, കൗൺസിലർ മഞ്ചത്തല സുരേഷ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീജ വിശ്വനാഥ്, അധ്യാപക സംഘടനാ പ്രതിനിധികളായ എസ്.സജി, രാജേഷ് ബാബു, ലീനാ ദേവി,ഗീതാ നായർ, ജഗൽ പ്രസാദ്, ബെൻ റെജി തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

