ചേർത്തല∙ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിക്കയർ ചലച്ചിത്ര താരം അനൂപ് ചന്ദ്രന്റെ വീട്ടിൽ നിന്ന്. എറണാകുളം മട്ടാഞ്ചേരിയിൽ നിർമിച്ച കൊടിക്കയർ അനൂപിന്റെ വീട്ടിലെത്തിച്ചു.
അർത്തുങ്കൽ ബസിലിക്കയിൽ ജനുവരി
10ന് കൊടിയേറി 27വരെയാണ് തിരുനാൾ. നടതുറക്കൽ 18നും പ്രധാന തിരുനാൾ 20നുമാണ്.
പള്ളിമുറ്റത്ത് കൊടി ഉയർത്താനുള്ള കൊടിക്കയർ അനൂപിന്റെ ചേർത്തല തെക്ക് പഞ്ചായത്ത് 12–ാം വാർഡ് കാരികാട്ട് സന്നിധാനം വീട്ടിൽനിന്ന് ആഘോഷപൂർവം ബസിലിക്കയിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് 4ന് ആയിരക്കണക്കിന് വിശ്വാസികളുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ബസിലിക്കയിലേക്ക് എത്തിക്കുക.
മട്ടാഞ്ചേരിയിൽ തയാറാക്കിയ കൊടിക്കയർ അനൂപും പള്ളി അധികൃതരും ചേർന്നു കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി പള്ളിയിലെത്തിച്ചു.
തുടർന്ന് അനൂപും ഭാര്യ ലക്ഷ്മി രാജശേഖരനും ചേർന്ന് അധികൃതരിൽ നിന്ന് സ്വീകരിച്ച കൊടിക്കയർ വീട്ടിലെ പൂജാമുറിയിൽ സൂക്ഷിക്കുന്നു. മതമൈത്രിയുടെ സന്ദേശം സമൂഹത്തിന് പകരുകയാണ് കൊടിക്കയർ നേർച്ചയായി നൽകുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

