കൊട്ടാരക്കര ∙ കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ ആർ. ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള വിൽപത്ര തർക്ക കേസിൽ ഒത്തുതീർപ്പ് നടപടികൾ അന്തിമഘട്ടത്തിൽ.
കൊട്ടാരക്കര സബ് കോടതിയുടെ നിർദേശപ്രകാരം നടന്ന മധ്യസ്ഥ ചർച്ചകളിൽ മൂന്ന് കക്ഷികളും ഒത്തുതീർപ്പ് വ്യവസ്ഥകളിൽ ഔദ്യോഗികമായി ഒപ്പുവെച്ചു. കേസിൽ അടുത്ത മാസം 6ന് കോടതി അന്തിമ വിധി പുറപ്പെടുവിക്കും.
ആർ. ബാലകൃഷ്ണപിള്ളയുടെ പേരിൽ പുറത്തുവന്ന വിൽപത്രം വ്യാജമാണെന്നും കൃത്രിമമായി നിർമിച്ചതാണെന്നും ആരോപിച്ച് മൂത്ത മകൾ ഉഷ മോഹൻദാസ് 2021 ഓഗസ്റ്റ് 3ന് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
ഈ കേസിലാണ് നിലവിൽ നിർണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. സഹോദരനും മന്ത്രിയുമായ കെ.ബി.
ഗണേഷ്കുമാർ, ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഉഷ മോഹൻദാസ് നിയമനടപടികൾ സ്വീകരിച്ചിരുന്നത്. കേസ് പൂർണ്ണമായും ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരി കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു.
തുടർന്ന് കോടതിയുടെ മേൽനോട്ടത്തിൽ നടന്ന മധ്യസ്ഥതയിലാണ് ധാരണയായത്. കോടതിയിൽ നടന്ന നടപടിക്രമങ്ങളിൽ ഉഷ മോഹൻദാസും, കെ.ബി.
ഗണേഷ്കുമാറും നേരിട്ടും, ബിന്ദു ബാലകൃഷ്ണന് വേണ്ടി ഭർത്താവ് ടി. ബാലകൃഷ്ണനും ഹാജരായി.
ധാരണപ്രകാരം എതിർകക്ഷികളുടെ ഉടമസ്ഥതയിലുള്ള നിർണായക സ്വത്തുക്കൾ ഉഷ മോഹൻദാസിന് ലഭിക്കും. ഇതിന്റെ ഭാഗമായി കെ.ബി.
ഗണേഷ്കുമാറിന്റെ ഉടമസ്ഥതയിലുള്ള വാളകത്തെ 27 സെന്റ് സ്ഥലവും, പനവേലിയിലുള്ള 67 സെന്റ് സ്ഥലവും, കൂടാതെ വാളകം വില്ലേജിൽ ബിന്ദു ബാലകൃഷ്ണൻന്റെ പേരിലുള്ള 30 സെന്റ് സ്ഥലവും ഉഷ മോഹൻദാസിന് കൈമാറും. കൊട്ടാരക്കര സബ് കോടതി ജഡ്ജി എ.
ഷാനവാസാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ ഹർജിക്കാരിക്കായി അഡ്വ.
പി.ടി. ഇന്ദുകുമാർ ഹാജരായപ്പോൾ, ബിന്ദു ബാലകൃഷ്ണന് വേണ്ടി അഡ്വ.
എൽ. ശ്രീദേവിഅമ്മയും, കെ.ബി.
ഗണേഷ്കുമാറിനായി അഡ്വ. ഡി.
അനിൽകുമാറും കോടതിയിൽ ഹാജരായി വാദങ്ങൾ അവതരിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

