തിരുവനന്തപുരം: ശബരിമല മിൽമ നെയ് ക്രമക്കേട് കേസിൽ പ്രതികൾ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയതായി വിജിലൻസ് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആകെ 28 ലോഡ് നെയ്യിൽ 3 ലോഡ് നെയ്യ് തമിഴ്നാട്ടിലേക്ക് കടത്തിയെന്നാണ് കണ്ടെത്തൽ.
ഈ തട്ടിപ്പിലെ ലാഭവിഹിതമായി തിരുവനന്തപുരം സ്വദേശിയായ ജയലാൽ 15 ലക്ഷം രൂപ തിരുവനന്തപുരത്ത് വെച്ച് കൈപ്പറ്റിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കേസിൽ അറസ്റ്റിലായ ജയലാലിനെ കോടതി റിമാൻഡ് ചെയ്തു.
14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി പ്രതിയെ റിമാൻഡ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

