കൊച്ചിയിൽ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി ലക്ഷക്കണക്കിന് രൂപയുടെ ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിന്റെ പിടിയിലായി. അസം നൗഗോൺ ജാമുഗുരി സ്വദേശിയായ ഇജാജുൾ ഇസ്ലാം (34), നൗഗോൺ സിമാലുഗുരി സ്വദേശിയായ ഖൈറുൾ ഇസ്ലാം (28) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മഴുവന്നൂർ വീട്ടൂർ ഭാഗത്ത് പുതുതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന വീട്ടിനുള്ളിൽ അതിക്രമിച്ച് കടന്നാണ് പ്രതികൾ മോഷണം നടത്തിയത്.
ഇലക്ട്രിക് വയറിങ് ജോലികൾ പൂർത്തിയാക്കിയിരുന്ന സ്ഥലത്തുണ്ടായിരുന്ന, ഏകദേശം 25000 രൂപ വിലമതിക്കുന്ന കോപ്പർ വയറുകളാണ് ഇവർ കടത്തിക്കൊണ്ടുപോയത്. പിടിയിലായ പ്രതികളിൽ ഒരാളായ ഖൈറുൾ ഇസ്ലാം ഇതിനുമുമ്പ് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് വിവിധ കേസുകളിൽ കൂടി പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ ടി. ദിലീഷ്, എസ്.ഐ പി.എച്ച്.
അബ്ദുൾ ജബ്ബാർ, എ.എസ്.ഐ എ.ഐ. നാദിർഷ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ എം.ടി.
രതീഷ്, ടി.എ. സിറാജ്, എബി ഗോപാലൻ, സായോ ആൻ്റെണി, ഒ.എസ്.
ബിബിൻ രാജ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

