ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ഓണാഘോഷത്തിൻ്റെ ഭാഗമായി മാവേലി വേഷം ധരിച്ചെത്തിയ വ്യക്തിയുടെ ശരീരത്തിലേക്ക് തട്ടുകടക്കാരൻ തിളച്ച എണ്ണയൊഴിച്ചുവെന്ന പരാതി ഒത്തുതീർപ്പിൽ കലാശിച്ചു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയപ്പോഴാണ് മാവേലി വേഷം കെട്ടിയ ചന്ദ്രബാബുവും തട്ടുകട
ഉടമയായ അഷറഫും തമ്മിൽ പരസ്പര ധാരണയിലെത്തിയത്. പുള്ളിക്കണക്കിൽ തട്ടുകട
നടത്തിവരുന്ന അഷറഫാണ് ഓണക്കാലത്ത് മാവേലിയുടെ ശരീരത്തിലേക്ക് തിളച്ച എണ്ണ കോരിയോഴിച്ചത്. അവിട്ടം നാളിൽ സന്ധ്യയോടെയാണ് കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിന് നേരെ ഈ ആക്രമണമുണ്ടായത്.
തുടർന്ന് ഔദ്യോഗികമായി പരാതി നൽകാനായി ചന്ദ്രബാബു ഇന്ന് പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഇതേത്തുടർന്ന് എണ്ണയൊഴിച്ച അഷറഫും സ്റ്റേഷനിൽ ഹാജരായി.
എന്നാൽ സ്റ്റേഷനിൽ വെച്ച് നടത്തിയ ചർച്ചകളിൽ ഇരുവരും പരസ്പര വൈരാഗ്യം ഒഴിവാക്കുകയായിരുന്നു. തനിക്ക് പറ്റിയ അബദ്ധത്തിന് അഷറഫ് മാപ്പ് അപേക്ഷിക്കുകയും, ചന്ദ്രബാബു ഈ മാപ്പപേക്ഷ പൂർണ്ണമായി അംഗീകരിക്കുകയും ചെയ്തു.
തുടർന്ന് പ്രശ്നം സൗഹാർദ്ദപരമായി ഒത്തുതീർപ്പായതായി എഴുതിനൽകി ഇരുവരും സ്റ്റേഷനിൽ നിന്നും മടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

