സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവന്ന ഓണം-ടൂറിസം വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള വർണാഭമായ സമാപന ഘോഷയാത്ര നാളെ നടക്കും. തലസ്ഥാന നഗരിയെ ഉത്സവലഹരിയിലാഴ്ത്തുന്ന ഈ സാംസ്കാരിക യാത്രയിൽ പ്രമുഖ ചലച്ചിത്ര താരം ആസിഫ് അലി സജീവ സാന്നിധ്യമാകും.
നാളെ വൈകുന്നേരം അഞ്ചിന് ലോക്ഭവനിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിൽ സമാപിക്കും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. വെള്ളയമ്പലം മാനവീയം വീഥിയുടെ സമീപത്തുള്ള വയലാറിന്റെ പ്രതിമയ്ക്ക് മുന്നിൽ വെച്ച് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
തുടർന്ന് ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ പാളയം ഭാഗത്ത് സജ്ജീകരിച്ചിട്ടുള്ള പ്രത്യേക പവലിയനിൽ ഇരുന്ന് ഘോഷയാത്ര വീക്ഷിക്കും. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

