കൊച്ചി: സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ് ലഭിച്ചിട്ടും നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് തീരുമാനിച്ച് പിണറായി വിജയൻ. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തണമെന്നായിരുന്നു നോട്ടീസിലെ നിർദ്ദേശം.
എന്നാൽ ഈ നിർദ്ദേശം അനുസരിച്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ലെന്നാണ് വിവരം. തീരുമാനം ഇഡിയെ ഔദ്യോഗികമായി അറിയിക്കുമെന്നും അറിയുന്നു.
ഹാജരാകാത്തതിനുള്ള കാരണങ്ങളായി നിയമസഭ സമ്മേളനവും പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തിരക്കുകളും ചൂണ്ടിക്കാണിക്കും. നിലവിൽ ഈ മാസം 29 വരെയാണ് നിയമസഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
കൂടാതെ, സംസ്ഥാനസമിതിയോഗം നാളെ മുതൽ തിരുവനന്തപുരംത്ത് ആരംഭിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയുടെ ചുമരിൽ പതിച്ചാണ് ഇഡി നോട്ടീസ് കൈമാറിയത്.
സുപ്രീംകോടതിയിലെ അപ്പീലിൽ വിധി വരുന്നത് വരെയും നിലവിലുള്ള നിയമനടപടികളുടെയും പശ്ചാത്തലത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന നിയമോപദേശമാണ് അഭിഭാഷകർ നൽകിയിട്ടുള്ളത്. സേവനം നൽകാതെ വീണ മാസപ്പടി കൈപ്പറ്റിയെന്ന കേസിന്റെ തുടർച്ചയായാണ് നടപടി.
അതേസമയം, വീടിന്റെ ചുമരിൽ നോട്ടീസ് പതിപ്പിച്ചു നൽകിയ ഇഡി നടപടിക്കെതിരെ സിഎംഎം നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍, ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും വിവരങ്ങള്‍, സ്വത്തുവിവരങ്ങള്‍, പാസ്പോര്‍ട്ട് രേഖകള്‍, സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട
സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ എന്നിവ ഹാജരാക്കണമെന്നാണ് ഇഡി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

