തെന്നിന്ത്യൻ താരം വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബത്ത (Baththa) റിലീസിനായി ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയ്ലറിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനു പിന്നാലെ സിനിമയിലെ പുതിയ ഗാനം കൂടി അണിയറപ്രവർത്തകർ പുറത്തുവിട്ടു. സായ് അഭ്യങ്കർ സംഗീതം നൽകിയ ‘മൊഴിയേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ്ദ് ശ്രീറാം ആണ്.
കാർത്തിക് നേത ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ബാലാജി തരണീധരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രശസ്ത സംവിധായകൻ ആറ്റ്ലി ആണ് അവതരിപ്പിക്കുന്നത്.
പ്രിയ ആറ്റ്ലി, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നടുവുല കൊഞ്ചം പക്കാത്തെ കാണോം, സീതാകാന്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ പ്രോജക്റ്റാണിത്.
മലയാളികളുടെ പ്രിയതാരം ലിജോമോൾ ജോസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 2026 ഒക്ടോബർ 1-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിന്റേജ് ലുക്കിൽ വിജയ് സേതുപതി ബീഡി വലിക്കുന്ന ചിത്രമായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്.
ട്രെയ്ലർ നൽകുന്ന സൂചനകൾ പ്രകാരം മികച്ചൊരു സിനിമാനുഭവമായിരിക്കും പ്രേക്ഷകർക്ക് ബത്ത സമ്മാനിക്കുക. അച്ഛൻ-മകൾ ആത്മബന്ധം വെളിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രത്തിലെ ആദ്യ ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു.
കെകെ നഗർ ഗാന ജീവ വരികൾ എഴുതിയ ഈ ഗാനം സായ് അഭ്യങ്കർ, വംഗൽ പുള്ള വിക്കി, തമിഴ് ആധവൻ എന്നിവർ ചേർന്നാണ് ആലപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

