മഴവെള്ളത്തിന്റെ പ്രാധാന്യവും അതിന്റെ സംരക്ഷണവും മുൻനിർത്തി കൊല്ലം എസ്എൻ കോളജ് എൻഎസ്എസ് യൂണിറ്റുകളും (27 എ & ബി) കൊല്ലം കോർപറേഷനും സംയുക്തമായി ‘ക്യാച്ച് ദി റെയിൻ’ ക്യാംപെയ്ൻ സംഘടിപ്പിച്ചു. കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ കുരുവിള ജോസഫ് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
എസ്. ലൈജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ പി.ജെ. അർച്ചന സ്വാഗതവും ഡോ.
എൻ. ശ്രുതി നന്ദിയും പറഞ്ഞു.
ചടങ്ങിൽ പദ്ധതിയുടെ വിശദാംശങ്ങൾ കോർപറേഷൻ അമൃത് ഉദ്യോഗസ്ഥൻ സജി കെ. ജോർജ് അവതരിപ്പിച്ചു.
അശ്വതി ചടങ്ങിന് ആശംസകൾ നേർന്നു. തുടർന്ന്, ‘മഴവെള്ളം അമൂല്യമാണെന്നും അത് സംരക്ഷിക്കുമെന്നും’ ഉള്ള പ്രതിജ്ഞയോടെ എൻഎസ്എസ് വൊളന്റിയർമാർ ക്യാംപെയ്നിന്റെ ഭാഗമായി മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

