സംസ്ഥാനത്ത് കോടികളുടെ വൈദ്യുതി തിരിമറി നടന്നതായി കെഎസ്ഇബി വിജിലൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയിലാണ് അനധികൃതമായി ഷോപ്പിംഗ് കോംപ്ലക്സുകൾക്കും മൊബൈൽ ടവറുകൾക്കും വൈദ്യുതി ലഭ്യമാക്കിയതായി കണ്ടെത്തിയിരിക്കുന്നത്.
കളമശ്ശേരിയിലെ ഒരു സ്ഥാപനത്തിൽ 450 കിലോ വാട്ട് ലോഡ് മാത്രമാണ് അനുവദിച്ചിരുന്നതെങ്കിലും, ഇവിടെ 850 കിലോ വാട്ട് അധിക ലോഡ് ഉപയോഗിക്കുന്നതായാണ് വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. ഈ സ്ഥാപനത്തിൽ നിന്ന് മറ്റ് ചില മൊബൈൽ ടവറുകളിലേക്ക് നിയമവിരുദ്ധമായ രീതിയിൽ വൈദ്യുതി നൽകിയതായും വ്യക്തമായിട്ടുണ്ട്.
ഇതിനുപുറമെ മരട് മേഖലയിലും സമാനമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. 50 കിലോവാട്ട് അനുമതിയുള്ള സ്ഥാപനത്തിൽ 260 കിലോ വാട്ട് വരെയാണ് വൈദ്യുതി ഉപയോഗിച്ചുവരുന്നത്.
ഇത്തരത്തിൽ ആകെ 3.14 കോടി രൂപയുടെ വൈദ്യുതി ക്രമക്കേടാണ് ഇതുവരെ നടന്നതായി തിട്ടപ്പെടുത്തിയിട്ടുള്ളത്. കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫീസറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഇപ്പോൾ സംസ്ഥാന വ്യാപകമായി ഇത്തരത്തിലുള്ള പരിശോധനകൾ ഊർജ്ജിതമാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

