അവിവാഹിതരായ വ്യക്തികൾക്ക് എന്തിനാണ് ലൈഫ് ഇന്‍ഷുറന്‍സ് ആവശ്യമായി വരുന്നത് എന്ന ചോദ്യം പലപ്പോഴും ഉയരാറുള്ള ഒന്നാണ്. മാസാമാസം ലഭിക്കുന്ന വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിക്കാന്‍ പങ്കാളിയോ മക്കളോ ഇല്ലാത്ത ഒരു സാഹചര്യത്തില്‍, പെട്ടെന്ന് ആവശ്യമില്ലാത്ത ഒരു പോളിസിക്കായി എന്തിനാണ് പ്രീമിയം അടയ്ക്കുന്നത് എന്ന് ചിന്തിക്കുന്നത് സ്വാഭാവികമാണ്.
എന്നാല്‍, ഇതിന്റെ ഉത്തരം ഒരാളുടെ വിവാഹ സ്ഥിതിയെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നത്. മറിച്ച്, നിങ്ങളുടെ വരുമാനം അപ്രതീക്ഷിതമായി നിലച്ചാല്‍ അത് സാമ്പത്തികമായി ആരെയാകും ബാധിക്കുക എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇത് വിലയിരുത്തേണ്ടത്.
സാമ്പത്തിക ബാധ്യതകളും വായ്പകളും
ആദ്യം തന്നെ നിങ്ങളുടെ നിലവിലുള്ള സാമ്പത്തിക ബാധ്യതകള്‍ പരിശോധിക്കേണ്ടതുണ്ട്. ഭവന വായ്പയോ, വിദ്യാഭ്യാസ വായ്പയോ അല്ലെങ്കില്‍ മറ്റ് വലിയ കടങ്ങളോ ഉണ്ടെങ്കില്‍, ആ തുക കണക്കുകൂട്ടലുകളില്‍ ഉള്‍പ്പെടുത്തണം.
ലൈഫ് ഇന്‍ഷുറന്‍സില്‍ നിന്ന് ലഭിക്കുന്ന തുക വഴി, ഇത്തരം ബാധ്യതകള്‍ മാതാപിതാക്കളുടെയോ മറ്റ് കുടുംബാംഗങ്ങളുടെയോ തലയിലാകുന്നത് ഒഴിവാക്കാന്‍ സാധിക്കും. നിങ്ങള്‍ മറ്റൊരാളുമായി ചേര്‍ന്ന് സംയുക്തമായി വായ്പ എടുത്തിട്ടുണ്ടെങ്കിലോ, നിങ്ങളുടെ വായ്പയ്ക്ക് മറ്റൊരാള്‍ ജാമ്യം നിന്നിട്ടുണ്ടെങ്കിലോ ഇത്തരത്തിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ വളരെ പ്രധാനപ്പെട്ടതാണ്.
കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങള്‍
അവിവാഹിതരായ നിരവധി ആളുകള്‍ മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നവരോ വീട്ടുചെലവുകള് നോക്കുന്നവരോ ആണ്. വീട്ടുവാടക, ചികിത്സാ ചെലവുകള്‍, സഹോദരങ്ങളുടെ വിദ്യാഭ്യാസം, മറ്റ് നിത്യോപയോഗ ചെലവുകള്‍ എന്നിവയെല്ലാം നിങ്ങളുടെ വരുമാനത്തില്‍ നിന്നാണ് കണ്ടെത്തുന്നതെങ്കിൽ, ആ വരുമാനം നിലയ്ക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.
ഇത്തരം സന്ദര്‍ഭങ്ങളില്‍, കുടുംബത്തിന് ഭാവിയില്‍ ആവശ്യമായി വന്നേക്കാവുന്ന സാമ്പത്തിക പിന്തുണ കൂടി കണക്കിലെടുത്താവണം ലൈഫ് കവര്‍ തിരഞ്ഞെടുക്കേണ്ടത്. ഭാവിക്കായുള്ള തയ്യാറെടുപ്പുകള്‍
ഭാവിയിലെ പദ്ധതികളും ഇവിടെ അതീവ പ്രധാന്യമര്‍ഹിക്കുന്നു.
ഇന്ന് നിങ്ങള്‍ അവിവാഹിതനായിരിക്കാം, എന്നാല്‍ ഭാവിയില്‍ വിവാഹം കഴിക്കാനോ സ്വന്തമായി വീട് വാങ്ങാനോ കുട്ടികളുടെ ചെലവുകള്‍ നോക്കാനോ നിങ്ങള്‍ ലക്ഷ്യമിടുന്നുണ്ടാകാം. പ്രായം കുറഞ്ഞവരും മികച്ച ആരോഗ്യസ്ഥിതിയുള്ളവരുമായിരിക്കുമ്പോള് പോളിസി എടുത്താല്‍ കുറഞ്ഞ പ്രീമിയം തുകയില്‍ അത് സ്വന്തമാക്കാന്‍ സാധിക്കും.
എങ്കിലും, ലഭ്യമായതില്‍ വെച്ച് ഏറ്റവും വലിയ കവര്‍ വാങ്ങുന്നതിനേക്കാള്‍, നിങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം പോളിസി തിരഞ്ഞെടുക്കേണ്ടത്. ലൈഫ് ഇന്‍ഷുറന്‍സും ഹെല്‍ത്ത് ഇന്‍ഷുറന്‍സും തമ്മിലുള്ള വ്യത്യാസം
ലൈഫ് ഇന്‍ഷുറന്‍സും ഹെല്‍ത്ത് ഇന്‍ഷുറന്‍സും തമ്മില്‍ പരസ്പരം മാറിപ്പോകരുത്.
ഹെല്‍ത്ത് പോളിസി ചികിത്സാ ചെലവുകളില്‍ നിന്നുള്ള സംരക്ഷണം നല്കുമ്പോള്, പോളിസി ഉടമയുടെ അവിചാരിതമായ മരണത്തെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നാണ് ലൈഫ് ഇന്‍ഷുറന്‍സ് സുരക്ഷയൊരുക്കുന്നത്. പങ്കാളിയെയും മക്കളെയും സംരക്ഷിക്കുന്ന ഒരാള്‍ക്ക് വലിയ തുകയുടെ ലൈഫ് കവര്‍ ആവശ്യമില്ലെങ്കില്‍ പോലും, ഒരു അവിവാഹിതന് ഈ രണ്ട് ഇന്‍ഷുറന്‍സുകളും ഒരുപോലെ ആവശ്യമായി വന്നേക്കാം.
ജീവിതസാഹചര്യത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍
വ്യക്തിയുടെ ജീവിതസാഹചര്യങ്ങള്‍ മാറുമ്പോള്‍ ഇന്‍ഷുറന്‍സ് സംബന്ധിച്ച തീരുമാനങ്ങളും പുനഃപരിശോധിക്കേണ്ടതുണ്ട്. വിവാഹം, ഭവന വായ്പ, പുതിയ ആശ്രിതര്‍, പ്രായമായ മാതാപിതാക്കളുടെ സംരക്ഷണ ചുമതല എന്നിവയെല്ലാം ലൈഫ് കവറിന്റെ ആവശ്യം വര്‍ധിപ്പിച്ചേക്കാം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത പോളിസി നിലവിലെ വരുമാനത്തിനും ഉത്തരവാദിത്തങ്ങള്‍ക്കും അനുയോജ്യമാണോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുകയും വേണം. ചുരുക്കത്തില്‍, ഒരു അവിവാഹിതനെ സംബന്ധിച്ചിടത്തോളം ലൈഫ് ഇന്‍ഷുറന്‍സ് തുക എന്നത് ഒരേയൊരു സ്ഥിരമായ അക്കമല്ല.
കടങ്ങളും സാമ്പത്തിക ഉത്തരവാദിത്തങ്ങളും മറ്റൊരാളുടെ ബാധ്യതയായി മാറില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ തുകയാണിത്. ഇനി സാമ്പത്തികമായി നിങ്ങളെ ആശ്രയിക്കുന്ന ആരും ഇല്ലെങ്കില്‍, മറ്റ് തരത്തിലുള്ള സാമ്പത്തിക സുരക്ഷാ മാര്‍ഗങ്ങളില്‍ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും ഉചിതം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

