കോഴിക്കോട് കോർപറേഷൻ പരിധിയിലെ കുറ്റിച്ചിറ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി സെപ്റ്റംബർ 28-ന് പ്രദേശത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ കുറ്റിച്ചിറ ഡിവിഷൻ പരിധിയിൽ വരുന്ന മുഴുവൻ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ തിരഞ്ഞെടുപ്പ് ചുമതലയുള്ള കോഴിക്കോട് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഡിവിഷനിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വോട്ടർമാരായ ജീവനക്കാർക്ക് സ്വന്തം പോളിങ് സ്റ്റേഷനിൽ പോയി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം ഇതിനുള്ള അനുമതി ബന്ധപ്പെട്ട
ഓഫിസ് മേലധികാരികൾ ഉറപ്പാക്കണമെന്നും കലക്ടർ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

