വാരാന്ത്യത്തിൽ ആഭരണപ്രേമികളെ നിരാശപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. വിപണിയിൽ ഗ്രാമിന് 55 രൂപ വർധിച്ച് 13,285 രൂപയായാണ് നിരക്ക് ഉയർന്നത്.
പവന് 440 രൂപ കൂടി 13,285 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം പവൻ വിലയിൽ 1360 രൂപയുടെ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് വിപണിയിൽ വീണ്ടും തിരിച്ചുകയറ്റം ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിലുണ്ടായ ഇടിവാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിച്ചത്.
ഇറാൻ – യുഎസ് സംഘർഷം ലഘൂകരിക്കുന്നതിൽ പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇന്നലെ ക്രൂഡോയിൽ വില താഴ്ന്നിരുന്നു. ഇതിന്റെ ഫലമായി യുഎസ് ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 100 ഡോളർ താഴേക്ക് പോയി.
പ്രധാന കറൻസികൾക്കെതിരെയുള്ള യുഎസ് ഡോളറിന്റെ വിനിമയ മൂല്യത്തിലുണ്ടായ വ്യതിയാനം മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നത് കൂടുതൽ അനുകൂലമാക്കി മാറ്റി. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ മഞ്ഞലോഹത്തിലേക്കുള്ള ഒഴുക്ക് ശക്തമാക്കി.
വില താഴ്ന്ന അവസരം മുതലെടുത്ത് ‘ഡിപ് ബയിങും’ വിപണിയിൽ സജീവമായി നടന്നു. രാജ്യാന്തര വിപണിയിൽ ഔൺസിന് 4081 ഡോളർ വരെ ഉയർന്ന സ്വർണം ഒടുവിൽ 4022 ഡോളർ എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിലവിലെ സാഹചര്യങ്ങൾ വിലക്കയറ്റത്തിന് അനുകൂലമാണെങ്കിലും, പണപ്പെരുപ്പം പിടിച്ചുനിർത്താൻ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്ക വിപണിക്ക് തിരിച്ചടിയാകുന്നുണ്ട്. അതേസമയം, രാജ്യാന്തരതലത്തിൽ സ്വർണവില ഔൺസിന് 4000 ഡോളറിന് മുകളിൽ ശക്തമായ പിന്തുണ നേടുന്നുണ്ടെന്ന് വിപണി വിശകലന വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ വില നിലവാരം പരിശോധിക്കുമ്പോൾ സാങ്കേതികമായി വിപണിയിൽ വാങ്ങൽ താൽപര്യം പ്രകടമാണ്. എങ്കിലും യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നയമാണ് നിലവിലെ പ്രധാന ആശങ്ക.
ജൂലൈയിലെ യോഗത്തിൽ പലിശ നിരക്ക് കൂട്ടിയാൽ അത് സ്വർണവിലയിൽ ശക്തമായ സമ്മർടത്തിന് കാരണമാകും. വില ഔൺസിന് 4000 ഡോളറിനും താഴേക്ക് പതിക്കാനും സാധ്യതയുണ്ട്.
എങ്കിലും ജൂലൈ യോഗത്തിൽ പലിശ നിരക്ക് വർധനയ്ക്കുള്ള സാധ്യത വിപണി തള്ളിക്കളയുന്നുണ്ട്. സെപ്റ്റംബറിലാകും നിരക്ക് കൂട്ടാൻ കൂടുതൽ സാധ്യതയെന്നാണ് വിലയിരുത്തൽ.
രാജ്യാന്തര വിപണിയിൽ സ്വർണത്തിന് 4000 ഡോളറിലുള്ള പിന്തുണ തുടരുമോയെന്നാണ് വ്യാപാരികൾ ഉറ്റുനോക്കുന്നതെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസർ വ്യക്തമാക്കി. കഴിഞ്ഞ ജൂണിൽ ചൈന രേഖപ്പെടുത്തിയത് രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സ്വർണശേഖരണമാണെന്ന റിപ്പോർട്ടുകളും ആഗോള വിപണിയെ സ്വാധീനിക്കുന്നുണ്ട്.
കേരളത്തിലെ ഇന്നത്തെ വിപണി നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണാഭരണം സ്വന്തമാക്കാൻ പത്തുശതമാനം പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ 1.25 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ആഭരണങ്ങളുടെ സ്വഭാവവും ഡിസൈനും അടിസ്ഥാനമാക്കി മൂന്നു മുതൽ മുപ്പതു ശതമാനം വരെയാണ് സംസ്ഥാനത്ത് പണിക്കൂലി ഈടാക്കുന്നത്.
ഇതിനുപുറമേ മൂന്നു ശതമാനം നികുതിയും ഹോൾമാർക്കിങ് ഫീസും ബാധകമാണ്. അതേസമയം, കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ വർധിച്ച് 10,915 രൂപയിലെത്തി.
വെള്ളി വ്യാപാരം ഗ്രാമിന് 240 രൂപ നിരക്കിലാണ് നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

