പ്രമുഖ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ‘ഖലീഫ’ എന്ന ചലച്ചിത്രത്തിലെ പുതിയ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘ഗോൾഡ് റഷ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തിന്റെ ദൃശ്യാവിഷ്കാരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മു.രി, ജോക്കർ 390 പി, ഡബിൾ ജെ ദി റാപ്പർ എന്നിവരുടെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഡബ്സീ, ഡബിൾ ജെ ദി റാപ്പർ, ജോക്കർ 390 പി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കഴിഞ്ഞ ഓണം റിലീസായി ഓഗസ്റ്റ് 20-നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ രചയിതാവായ ജിനു വി.
എബ്രഹാം, സുരാജ് കുമാറിനൊപ്പം ചേർന്നാണ് നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെയും ടൊവിനോ തോമസിന്റെയും അതിഥി വേഷങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു.
ഇന്ത്യയിൽ കോഫെപോസെ (COFEPOSA) നിയമം വരാൻ കാരണക്കാരനായ സ്വർണക്കടത്തുകാരൻ മാമ്പറത്ത് അഹമ്മദ് ആലിയുടെ പിൻതലമുറക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. പതിനാറാം വയസ്സിൽ പിതാവിനെ അവസാനമായി കണ്ട
അഹമ്മദ് ആലിയുടെ മകൻ, ജീവിതത്തിൽ ഒരിക്കലും സ്വർണക്കടത്ത് നടത്തില്ലെന്ന് തീരുമാനിച്ചാണ് ജീവിക്കുന്നത്. എന്നാൽ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന അയാൾ, വേട്ടയാടപ്പെട്ട
തന്റെ ജീവിതം തിരിച്ചുപിടിക്കാൻ വീണ്ടും സ്വർണക്കടത്തിലേക്ക് ഇറങ്ങുന്നു. തുടർന്ന് കുടുംബത്തിനു വേണ്ടി പോരാടുന്ന മാമ്പറത്ത് അമീർ അലി തന്റെ കണക്കുകൾ തീർക്കുന്നതാണ് സിനിമയുടെ പ്രമേയം.
ചിത്രത്തിൽ അമീർ അലിയായി പൃഥ്വിരാജും സമദായി സഞ്ജു ശിവ്രാമും വേഷമിട്ടിരിക്കുന്നു. സിനിമയുടെ രണ്ടാം ഭാഗമായ ‘ഖലീഫ ദി ലെഗസി’ ഇതിനോടകം തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
രണ്ടാം ഭാഗത്തിലെ കഥാഗതിയെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.
മാളവിക ശർമ്മ, നീൽ നിതിൻ മുകേഷ്, രൺജി പണിക്കർ, സഞ്ജു ശിവറാം, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, ആനന്ദ് മന്മഥൻ, ഡോൺ മൈക്കിൾ, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ സാങ്കേതിക അണിയറപ്രവർത്തകർ:
ഛായാഗ്രഹണം: ജോമോൻ ടി.
ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ കൊറിയോഗ്രാഫി: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ-ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, വസ്ത്രാലങ്കാരം: മഷർ ഹംസ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

