ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കിയ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ഇതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ബൈപാസ് ഉപരോധിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധ സമരം. സമര പരിപാടി സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് ബിനു ചുള്ളിയിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
രാവിലെ 9.15-ന് ആരംഭിച്ച ഉപരോധ സമരം മൂലം അര മണിക്കൂറോളം ബൈപാസിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിഷേധക്കാരായ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
9.45 വരെയാണ് ഉപരോധ സമരം നീണ്ടുനിന്നത്. പ്രതിഷേധ സമരത്തിന് സംസ്ഥാന സെക്രട്ടറി സരുൺ റോയ്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ഷാഹുൽ ജെ.പുതിയപറമ്പിൽ, എം.പി.മുരളി കൃഷ്ണൻ, കെ.നൂറുദീൻ കോയ, ആർ.ജയചന്ദ്രൻ, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീൽ, തൻസിൽ നൗഷാദ്, അനസ് ബിൻ ഹമീദ്, എൻ.തൗഫീഖ്, ആദിത്യൻ സാനു, റിനു ഭൂട്ടോ, നിഖിത, ഷീന, നീനു തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

