കായംകുളം നഗരസഭ കൗൺസിൽ യോഗത്തിനിടയിൽ ഉണ്ടായ സംഘർഷത്തിനിടയിൽ മർദനമേറ്റ നഗരസഭ ചെയർമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജൻഡയിൽ ഉൾപ്പെടാത്ത വിഷയം ഉന്നയിച്ച് എൽഡിഎഫ് കൗൺസിലർമാർ സഭാ നടപടികൾ അലങ്കോലപ്പെടുത്തുകയും ചെയർമാന്റെ ഡയസ്സിൽ കയറി നഗരസഭ ചെയർമാൻ ശരത് ലാൽ ബെല്ലാരിയെ മർദിക്കുകയുമായിരുന്നു.
ഈ സംഭവത്തിൽ യുഡിഎഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നഗരസഭ 40-ാം വാർഡിൽ പ്രവർത്തിക്കുന്ന 51-ാം നമ്പർ അങ്കണവാടി 2-ാം വാർഡിലേക്ക് മാറ്റണമെന്ന ആവശ്യം എൽഡിഎഫ് മെമ്പർന്മാർ ഉന്നയിച്ചതാണ് സംഘർഷത്തിന് കാരണമായത്.
യോഗത്തിനിടെ ചെയർമാനെ രക്ഷിക്കാൻ സമീപത്തേക്ക് എത്തിയ യുഡിഎഫ് കൗൺസിലർമാരായ മിനി അച്ഛൻകുഞ്ഞ്, ബിജു നസറുള്ള, സുമയ്യ എന്നിവർക്കും മർദനമേൽക്കുകയുണ്ടായി. പരിക്കേറ്റവരെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഭാ നടപടികൾ അലങ്കോലപ്പെടുത്തി ചെയർമാൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ മർദിച്ച സംഭവത്തിൽ കുറ്റക്കാരായ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

