ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ നടന്ന ക്രൂരമായ ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ. പീരുമേട് സ്വദേശിയായ പ്രിൻസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രിയങ്ക, മാതാവ് വസന്ത എന്ന നേശം എന്നിവരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
പ്രിയങ്കയുടെ പിതാവിനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതിയും പ്രിയങ്കയും തമ്മിൽ ഏറെനാളായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നും ഇത് സംബന്ധിച്ച് വഴക്കുകൾ പതിവായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ പ്രിൻസ് ആദ്യം ഭാര്യാമാതാവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
ഇതിനുശേഷം വീടിന് പുറത്തിറങ്ങിയപ്പോഴാണ് കടയിലെ ജോലി കഴിഞ്ഞ് പ്രിയങ്ക എത്തിയത്. തുടർന്ന് വഴിയിൽവെച്ച് പ്രിയങ്കയെയും ഇയാൾ വെട്ടിവീഴ്ത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞു. വഴക്കിനിടയിൽ തടയാൻ ശ്രമിച്ച പ്രിയങ്കയുടെ പിതാവിനെയും പ്രതി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ഇദ്ദേഹത്തെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും തുടർന്ന് നില ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും പ്രവേശിപ്പിച്ചു. നിലവിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

