ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി ആപ്പിൾ തങ്ങളുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴി നടത്തുന്ന ഐഫോൺ വിൽപ്പനയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. പുതിയ തീരുമാനപ്രകാരം രാജ്യത്ത് ഒരാൾക്ക് എല്ലാ മോഡലുകളും ചേർത്ത് പരമാവധി രണ്ട് യൂണിറ്റ് ഐഫോണുകൾ മാത്രമേ വാങ്ങാൻ സാധിക്കൂ.
ഈ പുതിയ നയമനുസരിച്ച് ഒരാൾക്ക് ഒരേ മോഡലിലുള്ള രണ്ട് ഐഫോണുകളോ അല്ലെങ്കിൽ വ്യത്യസ്ത മോഡലുകളിലുള്ള രണ്ട് ഐഫോണുകളോ മാത്രമേ ഓർഡർ ചെയ്യാൻ കഴിയൂ. രണ്ട് ഫോണിൽ കൂടുതലുള്ള ഓർഡറുകൾ ആപ്പിളിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ സ്വീകരിക്കുന്നതല്ല.
എന്തുകൊണ്ടാണ് ആപ്പിൾ ഇത്തരത്തിൽ ഐഫോൺ വാങ്ങലിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്നതുസംബന്ധിച്ച് കമ്പനി ഔദ്യോഗികമായി യാതൊരു വിശദീകരണവും ഇതുവരെ നൽകിയിട്ടില്ല. എങ്കിലും, പുനർവിൽപ്പനയ്ക്കായി വ്യാപാരികൾ വൻതോതിൽ ഫോണുകൾ വാങ്ങി സ്റ്റോക്ക് ചെയ്യുന്നത് തടയാനും, വിപണിയിലെ കൃത്രിമക്ഷാമം ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ നടപടിയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
കൂടാതെ, പുതിയ മോഡലുകൾ വിപണിയിലേക്ക് എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ക്രമീകരണങ്ങൾ എന്നും സൂചനയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

