ചങ്ങനാശേരി, കറുകച്ചാൽ പ്രദേശങ്ങളിലെ യാത്രക്കാരുടെ നൊമ്പരമായി ചങ്ങനാശേരി – വാഴൂർ റോഡിലെ പൈതൃക തണൽമരങ്ങൾ ഓർമയാകുന്നു. റോഡ് നവീകരണത്തിന്റെയും യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ ഭാഗത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ നീക്കം ചെയ്യുന്നത്.
പരിസ്ഥിതി സംഘടനകളുടെ കണക്കുകൾ പ്രകാരം, അഞ്ഞൂറിലധികം മരങ്ങൾ ഉണ്ടായിരുന്ന ഈ റൂട്ടിൽ പകുതിയിലധികം മരങ്ങളും ഇതിനോടകം വെട്ടിമാറ്റുകയോ മുറിച്ചുമാറ്റാൻ പട്ടികയിൽ ഉൾപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഒടുവിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ, റോഡ് വികസനത്തിനും സുരക്ഷയ്ക്കും തടസ്സമെന്ന് കണ്ടെത്തിയ 150 മരങ്ങളാണ് നിലവിൽ മുറിക്കാൻ അടയാളപ്പെടുത്തിയിട്ടുള്ളത്.
ഇതോടൊപ്പം ബൈപാസ് റോഡിലെ പച്ചപ്പും ഇല്ലാതാകുകയാണ്. ബൈപാസ് റോഡിൽ പുതുതായി നിർമിക്കുന്ന റെയിൽവേ ഫ്ലൈഓവറിനു വേണ്ടി മാത്രം 102 മരങ്ങളാണ് വെട്ടിമാറ്റുന്നത്.
റെയിൽവേ സ്റ്റേഷൻ ഭാഗത്തെ മരങ്ങൾ പൂർണമായും ഇതിനോടകം നീക്കം ചെയ്തു കഴിഞ്ഞു. ഫ്ലൈഓവർ പദ്ധതിയുടെ ഭാഗമായി കാന്താരി റസ്റ്ററന്റിനു സമീപം വരെയുള്ള മരങ്ങളും ഉടൻ നീക്കം ചെയ്യും.
പതിറ്റാണ്ടുകളായി ഈ മരങ്ങളുടെ തണലിൽ ചെറിയ കടകൾ നടത്തി ഉപജീവന മാർഗം കണ്ടെത്തിയിരുന്നവരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് കർശനമായ നിയമപരമായ നടപടിക്രമങ്ങളാണ് പാലിക്കേണ്ടതുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

