തിരുവനന്തപുരം: പാലക്കാട് ജില്ലാ സിപിഎം മുൻ സെക്രട്ടറിയായ ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങളിൽ ഔദ്യോഗികമായി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചു.
കെപിസിസി സെക്രട്ടറി ജോൺ ഡാനിയേലാണ് മുഖ്യമന്ത്രിക്ക് ഈ ആവശ്യവുമായി പരാതി സമർപ്പിച്ചത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും, എന്നാൽ പീഡനവിവരം അറിഞ്ഞിട്ടും അത് മറച്ചുവെച്ചതിന് മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദനെയും പ്രതിചേർക്കണമെന്നും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ഗുരുതരമായ ആശങ്ക ഉയർത്തുന്നതാണ് ഈ വിഷയമെന്ന് ജോൺ ഡാനിയേൽ ചൂണ്ടിക്കാട്ടി.
സിപിഎം നേതൃത്വത്തിന് രേഖാമൂലം പരാതി ലഭിച്ചിട്ടും അത് പോലീസിന് കൈമാറാതെ പാർട്ടിതല നടപടികളിൽ മാത്രം ഒതുക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതിനാൽ ഇ.എം.
സുരേഷ് ബാബുവിനെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ച് കേസെടുക്കണമെന്നാണ് പ്രധാന ആവശ്യം. അതേസമയം, പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട
ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത അച്ചടക്ക നടപടികളിലേക്ക് കടക്കാൻ സിപിഎം നേതൃത്വം ആലോചിക്കുന്നുണ്ട്.
യുവതിയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പരിഗണനയിലുണ്ട്. സംഭവത്തിൽ പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തതെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

