തിരുവനന്തപുരം മൃഗശാലയിലെ മരപ്പട്ടിയുടെ ശരീരത്തിൽ നിന്ന് 185 ഗ്രാം ഭാരമുള്ള ട്യൂമർ വിജയകരമായി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 2024ൽ ഷിമോഗ മൃഗശാലയിൽ നിന്ന് തലസ്ഥാന മൃഗശാലയിലേക്ക് കൊണ്ടുവന്ന ആൺ മരപ്പട്ടിയിലാണ് ട്യൂമർ കണ്ടെത്തിയത്.
തുടർന്ന് വിദഗ്ധ പരിശോധനകൾക്ക് ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. നീക്കം ചെയ്ത ട്യൂമർ വിശദമായ പരിശോധനയ്ക്കായി പാലോട് സ്റ്റേറ്റ് അനിമൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലേക്ക് അയച്ചു.
പരിശോധനാഫലം ലഭിച്ചശേഷം തുടർചികിത്സ തീരുമാനിക്കും. ശസ്ത്രക്രിയയ്ക്കു ശേഷം തുന്നൽ പുറത്തേക്ക് കാണാത്ത രീതിയിലുള്ള ഇൻട്രാഡെർമൽ സ്യൂച്ചർ രീതിയാണ് മുറിവ് അടയ്ക്കാൻ ഉപയോഗിച്ചത്.
ഇതിലൂടെ തുന്നൽ ചർമത്തിന് അടിയിൽ ആയതിനാൽ തുന്നൽ കടിച്ചു പൊട്ടിക്കാനുള്ള സാധ്യത കുറയ്ക്കാനും ശസ്ത്രക്രിയാനന്തര പരിചരണം എളുപ്പമാക്കാനും സാധിക്കും. മൃഗശാല വെറ്ററിനറി സർജൻ ഡോ.
നികേഷ് കിരൺ, ഹൗസ് സർജൻ ഡോ. മേഘ എം.കുമാർ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ബി.എസ്.ജിജോ, വി.അനിൽ കുമാർ, കീപ്പർ സി.അഖിൽ എന്നിവരാണ് പരിചരണം നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

