സിഎംആർഎൽ–എക്സാോജിക് കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് ടി.വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമൻസ് അയച്ചു. ജൂൺ 29-ന് കൊച്ചിയിലെ ഇഡി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്.
നേരത്തെ, കേസ് അന്വേഷണത്തിന്റെ ഭാഗമായി 17-ാം തീയതി ഒൻപത് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് വീണ വിധേയയായിരുന്നു. ചോദ്യം ചെയ്യലും മൊഴിയിലെ വൈരുദ്ധ്യങ്ങളും
2017–21 കാലയളവിൽ രണ്ട് കമ്പനികളുമായി ചേർന്ന് നടത്തിയ 2.78 കോടി രൂപയുടെ കൺസൾട്ടൻസി ഫീസ് ഇടപാടുകളെക്കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങൾ.
ഇതിന് മറുപടിയായി, താൻ അറിഞ്ഞുകൊണ്ടുള്ള കാര്യങ്ങളല്ല ഇതെന്നും, എക്സാലോജിക് കമ്പനിയുടെ ബിസിനസ് രേഖകൾ ബെംഗളൂരു ഓഫീസിലാണുള്ളതെന്നും വീണ അധികൃതരോട് വ്യക്തമാക്കിയിരുന്നു. അന്നത്തെ പല കാര്യങ്ങളും ഓർമ്മയില്ലെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്.
എന്നാൽ, നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. ഇതിനിടെ, വീണയുടെ അക്കൗണ്ട് ഉള്ള തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി ബാങ്കിലും ഇഡി പരിശോധന നടത്തിയിരുന്നു.
കേസിന്റെ പശ്ചാത്തലം
ടി.വീണ മാനേജിങ് ഡയറക്ടറായിരുന്ന എക്സാലോജിക് സൊല്യൂഷൻസ്, സിഎംആർഎല്ലിൽ നിന്ന് യാതൊരു സേവനവും നൽകാതെ 2.78 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇഡിയുടെ പ്രധാന കണ്ടെത്തൽ. കൂടാതെ, സഹോദര സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് 50 ലക്ഷം രൂപ വായ്പയായി കൈപ്പറ്റിയതായും ആരോപണമുണ്ട്.
ഈ തുക കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന ‘കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം’ ആണെന്നാണ് ഏജൻസിയുടെ വാദം. ഈ വിഷയത്തിൽ ഇതുവരെ നടത്തിയ പരിശോധനകളും, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ (എസ്എഫ്ഐഒ) നിന്ന് ലഭിച്ച തെളിവുകളും വിശകലനം ചെയ്ത ശേഷമാണ് തുടർനടപടികളിലേക്ക് അന്വേഷണ സംഘം കടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

