ആലപ്പുഴ മണ്ണഞ്ചേരിയിൽ സ്വന്തം പുരയിടത്തിൽ മരം മുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടയാൾക്ക് തുണയായി അഗ്നിരക്ഷാസേന. തിങ്കളാഴ്ച രാവിലെയാണ് മണ്ണഞ്ചേരി കണ്ടത്തിൽ സ്വദേശിയായ ശിരീഷ് (49) അപകടത്തിൽപ്പെട്ടത്.
മരം മുറിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന പുളിമരം ഒടിഞ്ഞ് ഇദ്ദേഹത്തിന്റെ കഴുത്തിനു പിന്നിലായി പതിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് മരത്തിന്റെ കൊമ്പുകൾക്കിടയിൽ കുടുങ്ങിപ്പോയ ശിരീഷ് ഏകദേശം ഒരു മണിക്കൂറോളം മുകളിൽ തുടരേണ്ടി വന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആലപ്പുഴ അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ നടത്തിയ കൃത്യമായ ഇടപെടലാണ് ജീവൻ രക്ഷിച്ചത്. മരത്തിന്റെ ചില്ലകൾ ചെറിയ കഷണങ്ങളായി മുറിച്ചുമാറ്റിയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.
ആലപ്പുഴ അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസറായ കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ പി.പ്രശാന്ത്, പി.എഫ്.ലോറൻസ്, ജസ്റ്റിൻ ജേക്കബ്, കെ.ബി.ഹാഷിം, ഡാനി ജോർജ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഡ്രൈവർ എസ്.കണ്ണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

