കോട്ടയം നഗരമധ്യത്തിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന കൊലപാതകത്തിന് പിന്നിൽ മൊബൈൽ ഫോൺ തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
രാത്രി 11.15-ഓടെ സെൻട്രൽ ജംക്ഷനിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. പാമ്പാടി കുമ്പന്താനം തടത്തിൽപുരയിടം സ്വദേശി ടി.എൻ.വിനീത് (33) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ (39) പൊലീസ് പിടികൂടുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. പൊലീസ് നൽകുന്ന വിവരം പ്രകാരം, സെൻട്രൽ ജംക്ഷനു സമീപത്തെ ബാറിൽ വെച്ചാണ് വിനീതും ശ്രീകാന്തും പരിചയപ്പെട്ടത്.
മദ്യപാനത്തിനിടെ വിനീത് ശ്രീകാന്തിന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി ആർക്കോ കോൾ വിളിക്കുകയായിരുന്നു. സംഭാഷണം ദീർഘിച്ചതോടെ ഫോൺ തിരികെ ആവശ്യപ്പെട്ടെങ്കിലും വിനീത് നൽകാൻ വിസമ്മതിച്ചു.
ഇതേച്ചൊന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പ്രതി കൈവശം കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് വിനീതിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
മരപ്പണിക്കാരനായ പ്രതിയുടെ കൈയിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം വിനീതിന്റെ നെഞ്ചിലും കഴുത്തിലുമായി അഞ്ചിലധികം കുത്തുകളേറ്റതായി സ്ഥിരീകരിച്ചു.
നേരത്തെ അടിപിടി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട വിനീതെന്നു പൊലീസ് കൂട്ടിച്ചേർത്തു.
കൂടാതെ, 2015-ൽ പത്തനംതിട്ടയിൽ നിന്ന് കഞ്ചാവ് കൈവശം വെച്ചതിനും ഇയാൾ പിടിയിലായിട്ടുണ്ട്. അവിവാഹിതനായ വിനീതിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
പിതാവ്: ടി.എം.നാരായണൻ, മാതാവ്: ലത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

