ആലുവയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇടുക്കി കുമളി സ്വദേശിയായ പ്രിൻസ് എബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജ ചെയ്തുനൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇയാൾ യുവതിയെ കൊണ്ടുപോകുകയായിരുന്നു.
2024 മാർച്ച് 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂരിൽ നിന്ന് പൂജയുടെ ആവശ്യത്തിനായി യുവതിയെ കൂട്ടിക്കൊണ്ടുപോയ പ്രതി, ആലുവയിലെ ഒരു ലോഡ്ജിൽ എത്തിക്കുകയായിരുന്നു.
അവിടെ വെച്ച് യുവതിക്ക് മദ്യം നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. പിന്നീട്, പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതി യുവതിയെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തിയതായി പരാതിയിൽ വ്യക്തമാക്കുന്നു.
ദൃശ്യങ്ങൾ യുവതിയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്തു. കൂടാതെ യുവതിയുടെ കൈവശമുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങളും ഇയാൾ തട്ടിയെടുത്തു.
തുടർച്ചയായ ഭീഷണിയും പീഡനവും കാരണം യുവതിക്ക് തന്റെ ജോലിയും കുടുംബജീവിതവും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ഇതിനു പിന്നാലെയാണ് യുവതി ആലുവ പൊലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

