ആലപ്പുഴയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ നടന്ന പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ താൻ സ്വീകരിച്ച നിലപാടുകളിൽ മാറ്റമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കുന്നു.
ഈ വിഷയത്തിൽ നേരത്തെ പ്രകടിപ്പിച്ച അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുന്നതായും മന്ത്രി അറിയിച്ചു. സംഭവത്തെക്കുറിച്ച് മന്ത്രി വിശദീകരിക്കുന്നത് ഇങ്ങനെ: “ആലപ്പുഴയിലെ ക്രിട്ടിക്കൽ കെയറിലെ ജീവനക്കാരി ജോലിക്ക് എത്തിയപ്പോൾ സേവാഭാരതിക്കാർ ഇത് ഞങ്ങളുടെ സ്ഥലമാണ് ഇവിടെ പ്രവർത്തനം നടത്തണമെങ്കിൽ ഞങ്ങൾക്ക് മറ്റൊരു സ്ഥലം അനുവദിച്ച് നൽകണം എന്നാണ് പറഞ്ഞത്.” സർക്കാർ സ്ഥാപനങ്ങളെയും അതിനോട് ചേർന്നുള്ള സ്ഥലങ്ങളെയും സ്വകാര്യ വ്യക്തികളോ സംഘടനകളോ കൈവശപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഇത് സംബന്ധിച്ച് മന്ത്രിയുടെ വാക്കുകൾ: “ഇത് സർക്കാരിന്റെ സ്വത്താണ് അല്ലാതെ വ്യക്തികളുടെയോ സംഘടനകളുടെയോ സ്വത്തല്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം ആലപ്പുഴ ജില്ലയ്ക്ക് വേണ്ടി എടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.
അന്നം മുടക്കിയതല്ല. ഭൂമി കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്.” പൊതുസ്ഥലങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട
ഔദ്യോഗിക നടപടിക്രമങ്ങളും സർക്കാർ വസ്തുക്കളുടെ സംരക്ഷണവുമാണ് ഈ വിഷയത്തിലൂടെ സർക്കാർ മുൻനിർത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

