ബിസിനസ്സ് ആവശ്യങ്ങൾക്കായി ഫോൺ കോളുകൾ വിളിക്കുന്നതിലെ ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി സാങ്കേതിക ഭീമനായ ഗൂഗിൾ എത്തുന്നു. ഉപയോക്താക്കൾക്ക് പകരം ഫോൺ കോളുകൾ കൈകാര്യം ചെയ്യാൻ ജെമിനി (Gemini) എഐ അസിസ്റ്റന്റിനെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ആൻഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം, സെപ്റ്റംബർ 21-നാണ് ഫോൺ ബൈ ഗൂഗിൾ ആപ്പ് ബീറ്റ പതിപ്പ് 239-ൽ ‘എഡ്വിഗ്’ (Hedwig) എന്ന കോഡ് നാമത്തിലുള്ള ജെമിനി അധിഷ്ഠിത ടൂൾ കണ്ടെത്തിയത്. തുടർന്ന് സെപ്റ്റംബർ 24 മുതൽ ‘കോൾ ഫോർ മി’ (Call for Me) എന്ന പേരിൽ ഗൂഗിൾ ഇതിന്റെ ആദ്യ ഘട്ട
പ്രിവ്യൂ പുറത്തിറക്കിതുടങ്ങി. ഒരു ഹാർഡ്വെയർ സ്റ്റോക്കിൽ സാധനങ്ങളുണ്ടോയെന്നറിയാനോ റസ്റ്റോറന്റ് റിസർവേഷൻ മാറ്റിവെക്കാനോ ഉപയോക്താക്കൾക്ക് ഇനി ഈ ഫീച്ചർ ഉപയോഗിക്കാം.
ഉപയോക്താവിന്റെ നമ്പറിൽ നിന്ന് കോൾ ചെയ്യുന്ന ജെമിനി, ഓട്ടോമേറ്റഡ് മെനുവിലൂടെ കടന്നുപോവുകയും ആവശ്യമെങ്കിൽ ഹോൾഡിൽ കാത്തിരിക്കുകയും ചെയ്യും. എതിർവശത്ത് ആരെങ്കിലും ഫോൺ എടുത്താൽ, ഇതൊരു എഐ അസിസ്റ്റന്റാണെന്ന് വ്യക്തമാക്കിയ ശേഷം ആവശ്യങ്ങൾ സംസാരിച്ച് തിരിച്ച് റിപ്പോർട്ട് ചെയ്യും.
തത്സമയ ട്രാൻസ്ക്രിപ്റ്റ് പരിശോധിക്കാനും ആവശ്യമുള്ളപ്പോൾ ഉപയോക്താക്കൾക്ക് നേരിട്ട് സംസാരിക്കാനും ഇതിൽ സൗകര്യമുണ്ട്. നിലവിൽ യു.എസ് കരിയർ സിമ്മോടുകൂടിയ പിക്സൽ 11 സീരീസ് ഫോൺ, ഫോൺ ബൈ ഗൂഗിൾ പബ്ലിക് ബീറ്റ, പ്ലസ് ടയറിൽ തുടങ്ങുന്ന പെയ്ഡ് ഗൂഗിൾ എഐ സബ്സ്ക്രിപ്ഷൻ എന്നിവയുള്ളവർക്കാണ് ഈ സേവനം ലഭ്യമായിട്ടുള്ളത്.
18 വയസ്സിന് മുകളിലുള്ളവർക്ക് ഇംഗ്ലീഷിൽ, യു.എസ് നമ്പറുകളിലേക്ക് മാത്രമാണ് ഇത് ഇപ്പോൾ പ്രവർത്തിക്കുന്നത്. വർഷങ്ങളായി ഫോൺ കോളുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗൂഗിൾ.
2018-ലെ പിക്സൽ ഫോണുകളിലെ കോൾ സ്ക്രീൻ ഫീച്ചർ മുതൽ ഒടുവിൽ എത്തിയ കോൾ ഫോർ മി വരെ ഇതിന്റെ ഭാഗമാണ്. ഭാവിയിൽ അമ്മയെ വിളിച്ച് വൈകുമെന്നറിയിക്കുന്നത് പോലുള്ള വ്യക്തിപരമായ കാര്യങ്ങൾക്കും ഈ എഐ അസിസ്റ്റന്റിനെ ഉപയോഗിക്കാനാകുമെന്നാണ് സൂചനകൾ.
എങ്കിലും സാങ്കേതികവിദ്യ മനുഷ്യബന്ധങ്ങളിൽ കൂടുതൽ അകൽച്ച ഉണ്ടാക്കുമോ എന്ന ആശങ്കയും ഇതിനിടയിൽ ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

