കൊച്ചി: ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസ്. ചോദ്യം ചെയ്യലിനായി ഈ മാസം 23-ാം തീയതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇന്ന് രാവിലെയാണ് പിണറായി വിജയന് ഔദ്യോഗികമായി സമൻസ് അയച്ചത്. ഈ മാസം 14-ാം തീയതിയാണ് ഇഡി ഈ കേസിൽ ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്തത്.
വിജിലൻസ് ഈ വിഷയത്തിൽ കേസെടുത്ത് കൃത്യം മൂന്നാം ദിവസമാണ് ഇഡി ഇസിഐആർ നടപടികളിലേക്ക് കടന്നത് എന്നത് ശ്രദ്ധേയമാണ്. പിണറായി വിജയനും റിയാസിനും എതിരെയുള്ള വിവിധ കേസുകളിലായി രണ്ട് വ്യത്യസ്ത ഇസിഐആറുകളാണ് ഇഡി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇതിൽ ആദ്യത്തെ കേസിൽ പിണറായി വിജയനും രണ്ടാം കേസിൽ റിയാസുമാണ് ഒന്നാം പ്രതികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

