കാസർകോട് ∙ ദേശീയപാത 66 ചെർക്കളയിൽ ഒരു മേൽപാലം താൽക്കാലികമായി തുറന്നു. ചെങ്കള പഞ്ചായത്ത് ഓഫിസിനു സമീപം മുതൽ വികെ പാറ വരെയുള്ള മേൽപാലത്തിൽ ഇരുഭാഗത്തേക്കും ഗതാഗതം അനുവദിച്ചിട്ടുണ്ട്. വികെ പാറയ്ക്കു സമീപം വരെയുള്ള രണ്ടാമത്തെ മേൽപാലത്തിന്റെയും ചെർക്കള–എടനീർ–കല്ലട്ക്ക പാതയുമായി ബന്ധപ്പെടുത്തുന്ന 900 മീറ്റർ നീളത്തിലുള്ള പാലത്തിന്റെയും നിർമാണം പുരോഗമിക്കുകയാണ്. 650 മീറ്റർ ആണ് മേൽപാലത്തിന്റെ നീളം.
മേൽപാലം തുറന്നുകൊടുത്ത ഭാഗത്ത് സർവീസ് റോഡിന്റെ പണി നടന്നുവരുന്നു. മേഘ കമ്പനി നിർമാണം നടത്തുന്ന ചെങ്കള– നീലേശ്വരം പാതയിൽ തുറക്കുന്ന ആദ്യ മേൽപാലവും തലപ്പാടി – ചെർക്കള ദേശീയപാതയിലെ മൂന്നാമത്തെ മേൽപാലവുമാണ് ചെർക്കളയിലേത്.
പാത വികസനത്തിനു കുന്നു ആകെ വെട്ടിയെടുത്ത ഭാഗം മണ്ണിടിഞ്ഞത് ഉൾപ്പെടെ തെക്കിൽ കാനത്തുംകുണ്ട് വരെയുള്ള പാതയിൽ സുരക്ഷാഭീതി തുടരുന്നുണ്ട്. ഇവിടെ പണി നടക്കുന്നില്ല.
അപകടം ഒഴിവാക്കി സുഗമമായ വാഹനഗതാഗതം ഒരുക്കുന്നതിനുള്ള നടപടികൾക്കു വേഗം പോരാ എന്ന നാട്ടുകാരുടെ പരാതി തുടരുന്നുണ്ട്. ദേശീയപാത അതോറിറ്റി, നിർമാണ കരാർ കമ്പനി അധികൃതർ മാസംതോറും സ്ഥലം പരിശോധിച്ച് അവലോകനം നടത്തി പോകുന്നുണ്ടെങ്കിലും നിർമാണം ഉടൻ പൂർത്തിയാക്കുന്നതിൽ ആവശ്യമായ പുരോഗതി ഉണ്ടാകുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

