കോഴിക്കോട് ജില്ലയിൽ നടക്കുന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന ബഹുജന റാലിയിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. റാലിക്ക് എത്തുന്നവരുടെ വാഹനങ്ങൾ കൃത്യമായ സ്ഥലങ്ങളിൽ തന്നെ പാർക്ക് ചെയ്യണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ക്രമീകരണങ്ങൾ താഴെ പറയുന്നതാണ്: കൊയിലാണ്ടി, പയ്യോളി, വടകര, ഒഞ്ചിയം, നാദാപുരം, കുന്നുമ്മല്‍ ഏരിയകളില്‍ നിന്നുള്ള വാഹനങ്ങള്‍ വെങ്ങാലി പാലത്തിന്റെ അടിയില്ക്കൂടെ പുതിയാപ്പ, ഭട്ട് റോഡ്, ബീച്ച് വഴി ഗാന്ധി റോഡ് ജംക്ഷനില്‍ എത്തി ആളെയിറക്കണം. തുടർന്ന് ഈ വാഹനങ്ങൾ ഭട്ട് റോഡ് ബീച്ച് സൈഡില്‍ പാർക്ക് ചെയ്യേണ്ടതാണ്.
പേരാമ്പ്ര, ബാലുശേരി, താമരശേരി, കുന്നമംഗലം, തിരുവമ്പാടി, കക്കോടി ഏരിയകളിൽ നിന്നുള്ള വാഹനങ്ങൾ കണ്ണൂര്‍ റോഡ് – ക്രിസ്ത്യന്‍ കോളജ് ജംക്ഷന് വഴി ഫ്ലൈ ഓവറില്‍ എത്തി ആളെയിറക്കിയ ശേഷം, എരഞ്ഞിപ്പാലം വഴി സരോവരം ട്രേഡ് സെന്ററിന് സമീപമുള്ള മൈതാനിയിലേക്ക് പോയി പാർക്ക് ചെയ്യണം. ഫറോക്ക്, കോഴിക്കോട് സൗത്ത് ഏരിയകളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് എകെജി ഫ്ലൈഓവർ വഴി സീ ക്യൂന്‍ ഹോട്ടലിന് സമീപം ആളെയിറക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഈ വാഹനങ്ങൾ കോതി സൗത്ത് ബീച്ചിലാണ് പാർക്ക് ചെയ്യേണ്ടത്. കോഴിക്കോട് നോര്‍ത്ത്, ടൗൺ ഏരിയാ കമ്മിറ്റികളിൽ നിന്നുള്ള വാഹനങ്ങൾ ക്രിസ്ത്യന്‍ കോളജ് -കണ്ണൂര്‍ റോഡ് ജംക്ഷനില്‍ ആളെയിറക്കിയ ശേഷം സരോവരം റോഡിന് എതിര്‍വശത്തുള്ള പീവിസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണമെന്ന് സംഘാടക സമിതി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

