കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർത്ഥികൾക്കെതിരെ എടുത്ത അച്ചടക്ക നടപടിയിൽ നിർണ്ണായക തീരുമാനം. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി.
ആകെ സസ്പെൻഷനിലുണ്ടായിരുന്ന 16 പേരിൽ 12 പേരുടെ നടപടിയാണ് പിൻവലിക്കുന്നത്. എന്നാൽ, ശ്യാംജിത്ത്, ശ്രദ്ധ, അഭിജിത്ത് കെ.വി, അർച്ചന എന്നിവരെ തിരിച്ചെടുക്കില്ല.
സസ്പെൻഷനിലിരിക്കെ ക്യാമ്പസിൽ കയറിയെന്ന കാരണത്താലാണ് ഈ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാത്തത്. മാത്രമല്ല, ഇവരുടെ സസ്പെൻഷൻ കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടുകയും ചെയ്തു.
12 പേരുടെ സസ്പെൻഷൻ പിൻവലിക്കുന്നതിന് സിൻഡിക്കേറ്റ് യോഗം കടുത്ത നിബന്ധനയാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

