ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയുടെ (ICS) അഭിമാനകരമായ ദേശീയ പ്രതിഭാ പുരസ്കാരം പാലാ മാർ സ്ലീവാ മെഡിസിറ്റിക്ക് അഭിമാനമായി മാറിയിരിക്കുന്നു. സൊസൈറ്റിയുടെ ദേശീയ ടാലന്റ് സെർച്ച് പുരസ്കാരമായ ഡോ.
ഡി.ബി.ഗുപ്ത ഐസിഎസ് നാഷനൽ ടാലന്റ് സെർച്ച് പുരസ്കാരത്തിലാണ് ഡോ. ദേവിക.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
മാർ സ്ലീവാ മെഡിസിറ്റി പൾമണറി മെഡിസിൻ വിഭാഗത്തിൽ ഡിഎൻബി ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് പുരസ്കാരം നേടിയ ഡോ. ദേവിക.എസ്.
കൊൽക്കത്തയിൽ വെച്ച് സംഘടിപ്പിക്കപ്പെട്ട നാപ്കോൺ 2026 – ദേശീയ ശ്വാസകോശ രോഗ സമ്മേളനത്തിന്റെ ഭാഗമായാണ് ഇന്ററാക്ടീവ് കേസ് പ്രസന്റേഷൻ മത്സരം അരങ്ങേറിയത്.
ഈ മത്സരത്തിന്റെ ഫൈനൽ റൗണ്ടിലാണ് മലയാളി താരത്തിന്റെ ഈ മിന്നുന്ന നേട്ടം. രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ ശ്വാസകോശരോഗ വിദഗ്ധരാണ് ഈ ദേശീയ മത്സരത്തിൽ മാറ്റുരച്ചത്.
ഈ കടുത്ത മത്സരങ്ങളെല്ലാം തരണം ചെയ്തുകൊണ്ടാണ് ദേവിക ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. സ്ഥാപനത്തിന്റെ അക്കാദമിക് മികവിനും മികച്ച ക്ലിനിക്കൽ പരിശീലനത്തിനുമുള്ള അംഗീകാരം കൂടിയാണ് ഈ തിളക്കമാർന്ന നേട്ടമെന്നു മാർ സ്ലീവാ മെഡിസിറ്റിയുടെ മാനേജിങ് ഡയറക്ടർ ആൻഡ് സിഇഒ റവ.
ഫാ. മാത്യു തെക്കേൽ ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

