തന്റെ ജീവിതത്തിലെ ദുരിതസാഹചര്യങ്ങളും തൊഴിലിടത്തിലെ സുരക്ഷാപ്രശ്നങ്ങളും പരിഗണിച്ച് ആൺകുട്ടിയുടെ വേഷം ധരിച്ച് ലോറി ക്ലീനറായി ജോലിക്ക് ഇറങ്ങിയ പതിനേഴുകാരിക്ക് നേരിടേണ്ടി വന്നത് കടുത്ത ദുരനുഭവങ്ങൾ. താൻ വിശ്വസിച്ച വ്യക്തിയിൽ നിന്നുണ്ടായ ക്രൂരതയ്ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിരിക്കുകയാണ് അധികൃതർ.
ജൂൺ 2-ാം തീയതിയാണ് മീനങ്ങാടി സ്വദേശിയായ എ.എസ്.സനോജ് (26) എന്നയാളുടെ ലോറിയിൽ പെൺകുട്ടി ക്ലീനറായി ജോലിയിൽ പ്രവേശിക്കുന്നത്. അമ്മയുടെ ചികിത്സാച്ചെലവുകൾക്കുള്ള പണം കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം.
എന്നാൽ, കോഴിക്കോട് വെച്ച് പ്രതി പെൺകുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. ആ അവസരത്തിൽ അവിടെനിന്ന് രക്ഷപ്പെട്ടെങ്കിലും, സനോജ് മാപ്പപേക്ഷയുമായി എത്തി പെൺകുട്ടിയെ വീണ്ടും അനുനയിപ്പിക്കുകയായിരുന്നു.
തുടർന്ന് കോട്ടയത്ത് വെച്ച് വീണ്ടും പീഡനത്തിനിരയാക്കിയതോടെ പെൺകുട്ടി മാനസികമായി തകർന്നു. ‘‘പല തരക്കാരായ ആളുകളുടെ നോട്ടത്തിൽ നിന്നും ദ്രോഹത്തിൽ നിന്നും രക്ഷപ്പെടാമെന്നു കരുതിയാണ് ആൺകുട്ടിയെപ്പോലെ വേഷം മാറി നടന്നത്.
പക്ഷേ, സ്വന്തം ഏട്ടനെപ്പോലെ കണ്ടയാളിൽനിന്ന് ഒരിക്കലും വിചാരിക്കാത്ത തരത്തിലുള്ള പെരുമാറ്റമുണ്ടായപ്പോൾ സഹിച്ചില്ല. റെയിൽപാളത്തിലേക്കു ചാടി മരിക്കാമെന്നുറപ്പിച്ചാണ് ആദ്യം കണ്ട
ട്രെയിനിലേക്കു കയറിയത്’’– പൊലീസ് സംഘത്തിനു മുന്നിൽ പെൺകുട്ടി മൊഴി നൽകി. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിയ പെൺകുട്ടി, ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ട്രെയിനിന്റെ വാതിലിനരികിൽ നിൽക്കുകയായിരുന്നു.
ആൺകുട്ടിയുടെ വേഷത്തിലായിരുന്ന പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ, സമയോചിതമായി ഇടപെട്ട് കുട്ടിയെ പിന്തിരിപ്പിക്കുകയായിരുന്നു. തുടർന്ന് റെയിൽവേ എസ്ഐ അനിൽ മാത്യുവിനെ വിവരം അറിയിക്കുകയും പെൺകുട്ടിയെ തൃശൂർ സ്റ്റേഷനിൽ ഇറക്കി മൊഴിയെടുക്കുകയുമായിരുന്നു.
ഈ സംഭവത്തിൽ പ്രതി എ.എസ്.സനോജിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മീനങ്ങാടി പൊലീസ് ഇയാളെ ബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

