കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവർ നേരിട്ടെത്തി പരിശോധന നടത്തി. ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്ന മുൻ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നിർണായക സന്ദർശനം.
രാവിലെ 11: 30-നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആശുപത്രിയിലെത്തിയത്. അമിക്കസ്ക്യൂറി രാം കുമാർ നമ്പ്യാർ അടക്കമുള്ളവരും ജസ്റ്റിസുമാരോടൊപ്പം സന്നിഹിതരായിരുന്നു.
രോഗികളുടെയും ജീവനക്കാരുടെയും അവകാശ സംരക്ഷണം, ആശുപത്രിയിലെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് തുടങ്ങിയ വിവിധ വിഷയങ്ങൾ സംഘം നേരിട്ട് വിലയിരുത്തി. തുടർന്ന്, സെല്ലുകളുടെ പോരായ്മകൾ, ആശുപത്രി ഉപകരണങ്ങളുടെ പഴക്കം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അധികാരികളിൽ നിന്ന് ചോദിച്ചറിഞ്ഞു.
ജില്ലാ കളക്ടർ, സിറ്റി പൊലീസ് […] തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

