മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി കല്യാൺ ജ്വല്ലേഴ്സ് ധനസഹായം കൈമാറി. തൃശൂർ കളക്ടറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച്, കമ്പനിയുടെ മാനേജിങ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന് ചെക്ക് കൈമാറിയാണ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയത്.
ദുരന്തത്തിൽ മരണപ്പെട്ട 16 പേരുടെ കുടുംബങ്ങൾക്കാണ് അടിയന്തര സഹായമായി തുക അനുവദിച്ചത്.
ഓരോ കുടുംബത്തിനും 5 ലക്ഷം രൂപ വീതമാണ് നൽകിയത്. ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഗുണഭോക്താക്കൾക്ക് തുക വിതരണം ചെയ്തു.
ഈ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ടി.എസ്.കല്യാണരാമൻ, “മുണ്ടത്തിക്കോട് ദുരന്തം അത്യധികം ദുഃഖിപ്പിച്ചുവെന്നും നികത്താനാവാത്ത നഷ്ടം സംഭവിച്ച ആ കുടുംബങ്ങൾക്കൊപ്പം നിൽക്കേണ്ടത് തൃശൂരുകാരനെന്ന നിലയിൽ എന്റെ കടമയാണെന്നും” വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

