സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ പ്രമുഖ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിന് പൊലീസ് വീണ്ടും നോട്ടീസ് അയച്ചു. അടുത്തയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആലുവ സൈബര്‍ റൂറല്‍ പൊലീസ് ആണ് ഔദ്യോഗികമായി നോട്ടീസ് നല്‍കിയിട്ടുള്ളത്.
ഈ കേസില്‍ നേരത്തെ നിഹാദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ച് തീര്‍പ്പാക്കിയിരുന്നു. പ്രതിക്ക് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് നിരീക്ഷിച്ചാണ് അന്ന് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
മുന്‍പും ചോദ്യം ചെയ്യലില്‍ പങ്കെടുക്കാന്‍ പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് കാണിച്ച് അന്ന് അദ്ദേഹം മറുപടി നല്‍കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

