സംസ്ഥാനത്ത് കൂടിയാലോചനകൾ നടക്കുന്നില്ലെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച പരാതികൾ തള്ളി വി.ഡി. സതീശൻ രംഗത്തെത്തി.
എല്ലാ നിർണായക തീരുമാനങ്ങളും മുതിർന്ന നേതാക്കളുടെ അനുമതിയോടെയും പാർട്ടി നയങ്ങൾക്കും രീതികൾക്കും പൂർണ്ണമായും വിധേയമായി മാത്രമാണ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പിടിഐക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അടൂർ പ്രകാശിന്റെ വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത്.
“ഞാൻ വിമർശനങ്ങൾക്ക് അതീതനല്ല. പാർട്ടിയിലെ ആർക്കും എന്നെ വിമർശിക്കാനും തിരുത്താനും അധികാരമുണ്ട്.
അവർ പറയുന്നതു ശരിയാണെങ്കിൽ ഞാൻ തിരുത്തും. പറയുന്നതു തെറ്റാണെങ്കിൽ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തും.
പുതിയ സർക്കാരിൽ ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും വലിയ പ്രതീക്ഷയാണുള്ളത്. പാർട്ടി പൂർണ പിന്തുണയാണ് നൽകുന്നത്.
ഞാൻ ആരുമായും കാര്യങ്ങൾ ആലോചിക്കുന്നില്ലെന്നാണു ചിലർ പറയുന്നത്. പാർട്ടിയുടെ ഒരു പരിഛേദം തന്നെയാണ് മന്ത്രിസഭ.
കെപിസിസി പ്രസിഡന്റ് ഉൾപ്പെടെ പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ പലരും മന്ത്രിസഭയിലുണ്ട്. നയപരമായ കാര്യങ്ങൾ പാർട്ടി നേതാക്കളുമായി ആലോചിക്കും.
അതാണു നടപ്പാക്കുന്നത്,” – അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും, ദൈനംദിന ഭരണനിർവഹണവുമായി ബന്ധപ്പെട്ട
വിഷയങ്ങൾ എല്ലാ ഘട്ടത്തിലും പാർട്ടിയുമായി ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കെ.സി.
വേണുഗോപാൽ അടക്കമുള്ളവരുമായി യാതൊരുവിധ ഭിന്നതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷനേതാവ് പിണറായി വിജയൻനെതിരെ കേസെടുക്കണമെന്ന കോടതിയുടെ നിർദേശവുമായി ബന്ധപ്പെട്ട
ചോദ്യത്തിന് നിയമം അതിന്റെ വഴിയേ മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

